LiveTV

Live

Saudi Arabia

തീര്‍ഥാടകരെ വരവേല്‍ക്കാന്‍ മിനാ താഴ്‍വര

അറഫക്ക് ശേഷം ഹാജിമാര്‍ ആകാശം മേല്‍ക്കൂരയാക്കി കഴിയുന്ന മുസ്ദലിഫയിലും സംവിധാനങ്ങള്‍ തയ്യാറായി

തീര്‍ഥാടകരെ വരവേല്‍ക്കാന്‍ മിനാ താഴ്‍വര

ഹജ്ജിന് മുന്നോടിയായി മിനാ താഴ്‌വാരത്തിലെ തമ്പുകളെല്ലാം സജ്ജമായി. ഹാജിമാര്‍ക്ക് കിടക്കാനുള്ള സംവിധാനങ്ങളും ഭക്ഷണവും ഇതിനോടകം സജ്ജീകരിച്ച് കഴിഞ്ഞു. അള്ളാഹുവിന്റെ അതിഥികളേയും കാത്തിരിപ്പാണ് വിവിധ തമ്പുകളുടെ ചുമതലയുള്ളവര്‍‌.

അള്ളാഹുവിന്റെ അതിഥികള്‍ക്ക് പാര്‍ക്കാന്‍ അകവും പുറവും ഒരു പോലെ ഒരുക്കി മിനാ താഴ്‌വാരത്തിലെ തമ്പുകള്‍ സജ്ജം. മിനാ താഴ്‌വാരത്തിലെ ഓരോ തമ്പുകളിലും ശീതീകരണ സംവിധാനങ്ങള്‍ ഉള്‍പ്പെടെ പ്രവര്‍ത്തിച്ചു തുടങ്ങി.

അറഫയിലും തമ്പുകള്‍ സജ്ജമാണ്. അറഫക്ക് ശേഷം ഹാജിമാര്‍ ആകാശം മേല്‍ക്കൂരയാക്കി കഴിയുന്ന മുസ്ദലിഫയിലും സംവിധാനങ്ങള്‍ തയ്യാര്‍. നാളെ രാത്രി മുതല്‍ ഹാജിമാരെത്തും. ലബ്ബൈക്ക് വിളികളാല്‍ ഇനി മുഖരിതമാകും മിനാ.