LiveTV

Live

Saudi Arabia

ആഭ്യന്തര ഹജ്ജ് തീര്‍ഥാടകര്‍ മക്കയിലേക്ക് തിരിച്ചു

രണ്ട് ലക്ഷത്തോളം ആഭ്യന്തര തീര്‍ഥാടകരാണ് ഇത്തവണ ഹജ്ജിനായി അനുമതി നേടിയത്.

ആഭ്യന്തര ഹജ്ജ് തീര്‍ഥാടകര്‍ മക്കയിലേക്ക് തിരിച്ചു

സൗദിയില്‍ നിന്നും ഈ വര്‍ഷം ഹജ്ജ് നിര്‍വ്വഹിക്കുന്ന ആഭ്യന്തര തീര്‍ഥാടകര്‍ മക്കയിലേക്ക് തിരിച്ചു. രാജ്യത്തിന്റെ വിദൂര ദിക്കുകളില്‍ നിന്നുള്ള തീര്‍ഥാടകരാണ് ഇന്ന് രാവിലെ മുതല്‍ മക്കയിലേക്ക് പുറപ്പെട്ടത്. മക്കയിലെത്തുന്ന ഇവര്‍ ഉംറ നിര്‍വ്വഹിച്ച് മിനായിലേക്ക് പുറപ്പെടും.

രണ്ട് ലക്ഷത്തോളം ആഭ്യന്തര തീര്‍ഥാടകരാണ് ഇത്തവണ ഹജ്ജിനായി അനുമതി നേടിയത്. ഇവരില്‍ ദൂരദിക്കുകളില്‍ നിന്നുള്ളവരാണ് ഇന്ന് പുണ്യ നഗരിയിലേക്ക് പുറപ്പെട്ടത്. കിഴക്കന്‍ പ്രവശ്യശ്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരും തലസ്ഥാന നഗരിയുടെ വിവിധ പ്രവിശ്യകളില്‍ നിന്നുള്ളവരും ഇതില്‍ ഉള്‍പ്പെടും.

രാജ്യത്ത് അനുഭവപ്പെടുന്ന കടുത്ത ചൂട് പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെങ്കിലും പലരും ജീവിതാഭിലാശം പൂവണിഞ്ഞ സന്തോഷത്തിലണ് ഹജ്ജിന് തിരിച്ചത്.

വിദേശികളും സ്വദേശികളുമായ മുഴുവന്‍ ആഭ്യന്തര തീര്‍ഥാടകരും വ്യാഴാഴ്ചയോടെ മക്കയില്‍ എത്തി ചേരും. വെള്ളിയാഴ്ചയോടെ ഹജ്ജിന്റെ ഔദ്യോഗിക ചടങ്ങുകള്‍ക്ക് തുടക്കമാകും.