LiveTV

Live

Saudi Arabia

ഹാജിമാര്‍ മക്കയില്‍ തൃപ്തരെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി

രോഗാവസ്ഥയിലുള്ളവരെ അറഫാ ദിനത്തില്‍ സംഗത്തിലേക്കെത്തിക്കും.

ഹാജിമാര്‍ മക്കയില്‍ തൃപ്തരെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി

സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിലുള്ള ഹാജിമാരെല്ലാം മക്കയിലെ സേവനങ്ങളില്‍ തൃപ്തരാണെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി. മക്കയിലെ അസീസിയയില്‍ മീഡിയവണിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാളെ ഹജ്ജ് കര്‍മങ്ങളിലേക്ക് കടക്കാനിരിക്കെ ഹാജിമാര്‍ കൂടുതല്‍ ജാഗ്രത കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ വന്ന ഒരാള്‍ മാത്രമാണ് അസുഖത്തെ തുടര്‍ന്ന് മരിച്ചത്. ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളെല്ലാം തൃപ്തികരം. മിനായിലേക്ക് ഹാജിമാരെല്ലാം തയ്യാറായി കഴിഞ്ഞു.

സേവനങ്ങള്‍ സംബന്ധിച്ച് ഓരോ ദിനവും ഹജ്ജ് കമ്മിറ്റിക്ക് കീഴിലെ ഉദ്യോഗസ്ഥര്‍ യോഗം ചേരുന്നുണ്ട്. കാലാവസ്ഥയെ മറികടക്കാന്‍ ഹാജിമാര്‍ പ്രാപ്തരാകണം.

രോഗാവസ്ഥയിലുള്ളവരെ അറഫാ ദിനത്തില്‍ സംഗത്തിലേക്കെത്തിക്കും. ഹജ്ജ് കമ്മിറ്റിക്ക് കീഴിലെത്തിയ ഉദ്യോഗസ്ഥ സേവനത്തില്‍ തൃപ്തരാണ് ഹാജിമാര്‍.