ആഭ്യന്തര തീര്‍ഥാടകര്‍ നാളെ മക്കയിലേക്ക്
ഇത്തവണ രണ്ട് ലക്ഷത്തോളം തീര്‍ഥാടകരാണ് അഭ്യന്തര ഹജ്ജ് സര്‍വീസിനായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്

സൗദിയില്‍ നിന്നും ഹജ്ജ് നിര്‍വ്വഹിക്കുന്ന ആഭ്യന്തര തീര്‍ഥാടകര്‍ നാളെ മക്കയിലേക്ക് തിരിക്കും. രാജ്യത്തിന്റെ വിദൂര ദിക്കുകളില്‍ നിന്നുള്ള ഹജ്ജ് തീര്‍ഥാടകരാണ് നാളെ മുതല്‍ പുണ്യ നഗരിയിലേക്ക് പുറപ്പെടുക. ഈ വര്‍ഷം രണ്ട് ലക്ഷത്തോളം ആഭ്യന്തര തീര്‍ഥാടകരാണ് ഹജ്ജിനെത്തുക.
ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മത്തിനായി സൗദിയുടെ വീദൂര ദിക്കുകളില്‍ നിന്നുള്ള ഹാജിമാരാണ് നാളെ മുതല്‍ മക്കയിലേക്ക പുറപ്പെടുക. കിഴക്കന്‍ പ്രവിശ്യയിലെ ദമ്മാം, അല്‍ഖോബാര്‍, ജുബൈല്‍, അല്‍ഹസ്സ, നാരിയ, ഖഫ്ജി, അബ്ഖൈഖ് തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ നാളെ പുലര്‍ച്ചെ യാത്ര തിരിക്കും. മറ്റ് പ്രവിശ്യകളില്‍ നിന്നുള്ളവരും വരും ദിവസങ്ങളില്‍ മക്കയില്‍ എത്തിച്ചേരും.
ഇത്തവണ രണ്ട് ലക്ഷത്തോളം തീര്‍ഥാടകരാണ് അഭ്യന്തര ഹജ്ജ് സര്‍വീസിനായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രജിസ്റ്റര്‍ ചെയ്ത് തസ്രീഹ് അഥവാ ഹജ്ജ് അനുമതി പത്രം ലഭിച്ചവര്‍ക്ക് മാത്രമാണ് ഹജ്ജിനവസരം ലഭിക്കുക. അനുമതി പത്രമില്ലാതെ ഹജ്ജിനെത്തുന്നവരെ ചെക്ക് പോയന്റുകളില്‍ കര്‍ശന പരിശോധനയിലൂടെ പിടികൂടുന്നുണ്ട്.
ഇത്തരത്തില്‍ പിടിക്കപ്പെടുന്നവര്‍ക്ക് കടുത്ത പിഴയും ജയിലുള്‍പ്പെടെ നാടുകടത്തുകയുമാണ് ചെയ്യുക. ഇത്തവണ വ്യാജമായി ഹജ്ജ് ചെയ്യാനെത്തുന്നവരെ മക്കയില്‍ എത്തിക്കുന്നവര്‍ക്കും പിഴയുള്‍പ്പെടയുള്ള ശിക്ഷ അനുഭവിക്കേണ്ടി വരും. ഇവര്‍ ഉപയോഗിച്ച വാഹനം പിടിച്ചെടുക്കുന്നതിനും മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.