LiveTV

Live

Saudi Arabia

തീര്‍ഥാടകരെ വരവേറ്റ് മക്ക

ഹജ്ജിന് മുന്നോടിയായി മക്കയുടെ വിവിധ ഭാഗങ്ങളില്‍ നിയന്ത്രണമേര്‍പ്പെടുത്തി

തീര്‍ഥാടകരെ വരവേറ്റ് മക്ക

ഹജ്ജിനായി മിനായിലേക്ക് പുറപ്പെടുന്നതിന് മുന്നോടിയായി മക്കയിലെത്തിയ തീര്‍ഥാടകരുടെ എണ്ണം 18 ലക്ഷം കവിഞ്ഞു. നാളെ ആഭ്യന്തര ഹാജിമാരെത്തുന്നതോടെ തീര്‍ഥാടകരുടെ എണ്ണം 20 ലക്ഷം കവിയും. ഹജ്ജിന് മുന്നോടിയായി മക്കയുടെ വിവിധ ഭാഗങ്ങളില്‍ നിയന്ത്രണമേര്‍പ്പെടുത്തി.

ആകാശത്തും താഴെയും ക്യാമറാ കണ്ണുകളും സുരക്ഷാ വിന്യാസവും പൂര്‍ണം. അള്ളാഹുവിന്റെ അതിഥികള്‍ മറ്റന്നാള്‍ രാത്രിയോടെ മിനായിലേക്ക് പുറപ്പെടും. മുഴുവന്‍ സുരക്ഷാ പരിശോധനയും പൂര്‍ത്തിയായി. ഹജ്ജ് കര്‍മങ്ങള്‍ നടക്കുന്ന ഭാഗങ്ങളിലേക്ക് ജീവനക്കാരുടേതൊഴികെ മുഴുവന്‍ വാഹനങ്ങള്‍ക്കും വിലക്കാണ്.

ഒരു ലക്ഷത്തിലേറെ ജീവനക്കാരുണ്ട് ഹജ്ജിനായി സേവനത്തില്‍. സൈനികരും പൊലീസും സുരക്ഷാ വിഭാഗങ്ങളും സന്നദ്ധ സേവകരും ഉള്‍പ്പെടെ അന്പതിനായിരത്തോളം പേര്‍ വേറെയും. മിനാ അറഫ മുസിദലിഫ എന്നിവിടങ്ങളില്‍ ഇവരെ വിന്യസിച്ച് കഴിഞ്ഞു. അറഫാ ദിനം തീരും വരെ ഇനി രാപ്പകല്‍ ഭേദമന്യേ കാവലിലാകും ഈ താഴ്‌വര.