ഹജ്ജ്; ഇന്ത്യയില്‍ നിന്നുള്ള 8ല്‍ 6 വനിതാ വളണ്ടിയര്‍മാരും മലയാളികള്‍

ഹജ്ജിനായി ഇത്തവണ ഇന്ത്യയില്‍ നിന്നെത്തിയ വനിതാ വളണ്ടിയര്‍മാരില്‍ എട്ടില്‍ ആറ് പേരും മലയാളികളാണ്. പൊലീസുകാരടക്കമുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണിവര്‍.
കഴിഞ്ഞ തവണയാണ് പുരുഷ സഹായമില്ലാത്ത ഹാജിമാര്‍ മക്കയിലെത്തുന്നത്. ഇത്തവണയുള്ള മഹറമില്ലാത്ത ഹാജിമാരില്‍ ഭൂരിഭാഗവും മലയാളികളാണ്. ഇവരെ സേവിക്കാനെത്തിയവരാണ് ഈ ആറു പേര്.
രാജ്യത്തിന് പുറത്തുള്ള സേവനം കൂടുതല്‍ ധൈര്യം നല്കി ഇവര്‍ക്ക്. ഹാജിമാരെ സേവിക്കാനായതിന്റെ അനുഭൂതിയിലാണിവരെല്ലാം. അപ്രതീക്ഷിതമായിരുന്നു പലര്‍ക്കും അവസരം. മഹറമില്ലാതെയുള്ള ഹജ്ജ് മികച്ചതാണെന്നാണ് ഇവരുടെ അനുഭവം.
ആരോഗ്യ പ്രയാസ സയമത്താണ് മഹറമില്ലാത്തവര്ക്ക് പ്രധാന സേവനം വേണ്ടത്. വരും ദിനങ്ങളില്‍ ഹാജിമാര്‍ കര്‍മങ്ങളിലേക്ക് കടക്കുമ്പോള്‍ കാവലായുണ്ടാകും ഇവരോരുത്തരും.