LiveTV

Live

Saudi Arabia

മക്കയില്‍ കടുത്ത ചൂട്

13 ലക്ഷം ഹാജിമാരെത്തുമെന്ന് ഉറപ്പിച്ചതിനാല്‍ ക്രമീകരണങ്ങള്‍ നേരത്തെ പൂര്‍ത്തിയായിരുന്നു

മക്കയില്‍ കടുത്ത ചൂട്

42 ഡിഗ്രിക്ക് മുകളിൽ ആയിരുന്നു ഇന്ന് മക്കയിലെ ചൂട്. കത്തുന്ന ചൂടില്‍ ഹാജിമാരില്‍ പലരും തളര്‍ന്നു വീണു. വഴി തെറ്റിയവരെ സന്നദ്ധ പ്രവര്‍ത്തകര്‍ ചേര്‍ന്ന് തിരിച്ചെത്തിച്ചു. നിര്‍ജലീകരണം ഒഴിവാക്കാന്‍ വന്‍ ഒരുക്കമാണ് ഭരണകൂടവും ഹജ്ജ് മിഷനും ചേര്‍ന്ന് നടത്തുന്നത്.

13 ലക്ഷം ഹാജിമാരെത്തുമെന്ന് ഉറപ്പിച്ചതിനാല്‍ ക്രമീകരണങ്ങള്‍ നേരത്തെ പൂര്‍ത്തിയായിരുന്നു. ഒന്നര ലക്ഷത്തിനു മുകളിൽ എത്തിയ ഇന്ത്യൻ ഹാജിമാരെ ഹറമിൽ എത്തിക്കാനും തിരികെ റൂമിൽ എത്തിക്കാനും ആയിരത്തോളം വരുന്ന ഇന്ത്യൻ ഹജ്ജ് മിഷൻ ഓഫീസർമാർ മതിയായിരുന്നില്ല. ഇത് കണക്കിലെടുത്ത് നേരത്തെ തന്നെ വിവിധ സന്നദ്ധസംഘടന വളണ്ടിയർമാരെ പ്രത്യേക നിർദ്ദേശം നൽകി ഹറമിനു പരിസരത്തെ ബസ് സ്റ്റേഷനുകളിൽ സേവനത്തിന് ഇറക്കിയിരുന്നു. വഴി തെറ്റുന്ന ഹാജിമാർക്ക് വഴി കാണിച്ചും ഓരോ ബ്രാഞ്ചുകൾക്കനുസരിച്ച് ഹാജിമാരെ ബസുകളിൽ കയറിയും വളണ്ടിയർമാർ ചൂടിനെ വകവെക്കാതെ സേവനം നടത്തി.