LiveTV

Live

Saudi Arabia

മനുഷ്യകടത്ത് തടയാന്‍ സൗദിയില്‍ സമഗ്ര പദ്ധതിക്ക് രൂപം നല്‍കി

മനുഷ്യകടത്തില്‍ നിന്ന് സംരക്ഷണം നല്‍കുന്ന നിയമസംവിധാനങ്ങളാണ് രാജ്യത്തുള്ളതെന്നും കമ്മീഷന്‍ വ്യക്തമാക്കി

മനുഷ്യകടത്ത് തടയാന്‍ സൗദിയില്‍ സമഗ്ര പദ്ധതിക്ക് രൂപം നല്‍കി

മനുഷ്യകടത്ത് തടയാന്‍ സൗദിയില്‍ സമഗ്ര പദ്ധതിക്ക് രൂപം നല്‍കിയതായി സൗദി ഹ്യൂമണ്‍ റൈറ്റ്‌സ് കമ്മീഷന്‍. മനുഷ്യകടത്ത് കേസുകള്‍ മാത്രമായി അന്വേഷിക്കുന്നതിന് പബ്ലിക് പ്രോസിക്യൂഷനു കീഴില്‍ 107 ഡിപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് രൂപം നല്‍കിയതായും കമ്മീഷന്‍ വ്യക്തമാക്കി.

മനുഷ്യന്റെ അവകാശത്തെ ഹനിക്കുന്നതും, സ്വാതന്ത്ര്യം നിഷേധിക്കുന്നതും, മാനവിക മൂല്യങ്ങള്‍ അവമതിക്കുന്നതുമായ ഏറ്റവും നിന്ദ്യമായ കുറ്റകൃത്യമാണ് മനുഷ്യ കടത്തെന്ന് സൗദി ഹ്യൂമണ്‍ റൈറ്റ്‌സ് കമ്മീഷന്‍ വ്യക്തമാക്കി. അന്താരാഷ്ട്ര മനുഷ്യാവകാശ ദിനാചരണത്തിന്റെ ഭാഗമായി പുറത്തിറക്കിയ പ്രസ്ഥാവനയിലാണ് കമ്മീഷന്‍ നിലപാട് വ്യക്തമാക്കിയത്. മനുഷ്യ കടത്ത് കേസുകള്‍ അതീവ ഗൗരവത്തോടെയാണ് സൗദി ഭരണകൂടം കൈകാര്യ ചെയ്യുന്നത്.

മനുഷ്യകടത്തില്‍ നിന്ന് സംരക്ഷണം നല്‍കുന്ന നിയമസംവിധാനങ്ങളാണ് രാജ്യത്തുള്ളതെന്നും കമ്മീഷന്‍ വ്യക്തമാക്കി. നിയമ ലംഘകര്‍ക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്നും നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ വാങ്ങിച്ചു നല്‍കുമെന്നും കമ്മീഷന്‍ അറിയിച്ചു. സൗദി ഹ്യൂമണ്‍ റൈറ്റ്‌സ് കമ്മീഷനില്‍ ആഭ്യന്തര, വിദേശകാര്യ, നീതിന്യായ, തൊഴില്‍ സാമൂഹിക വികസന, മീഡിയ എന്നീ മന്ത്രാലയങ്ങളിലെയും പബ്ലിക് പ്രൊസിക്യുഷനിലെയും പ്രതിനിധികള്‍ അടങ്ങിയ പ്രത്യേക കമ്മിറ്റി മനുഷ്യക്കടത്ത് തടയാന്‍ പ്രവര്‍ത്തിച്ചു വരുന്നതായും കമ്മീഷന്‍ വ്യക്തമാക്കി.