LiveTV

Live

Saudi Arabia

സൗദി അറേബ്യയുടെ രാജ്യാന്തര കയറ്റുമതി വരുമാനത്തില്‍ വര്‍ധനവെന്ന് കസ്റ്റംസ്

രാജ്യത്തെ കര, വ്യോമ, നാവിക അതിര്‍ത്തി പോസ്റ്റുകള്‍ വഴി നടത്തിയ കയറ്റുമതി ഇറക്കുമതി ചരക്കുകളുടെ വിശദാംശങ്ങളാണ് സൗദി കസ്റ്റംസ് പ്രസിദ്ധീകരിച്ചത്

സൗദി അറേബ്യയുടെ രാജ്യാന്തര കയറ്റുമതി വരുമാനത്തില്‍ വര്‍ധനവെന്ന് കസ്റ്റംസ്

സൗദി അറേബ്യയുടെ രാജ്യാന്തര കയറ്റുമതി വരുമാനത്തില്‍ വര്‍ധനവ് രേഖപ്പെടുത്തിയതായി കസ്റ്റംസ് റിപ്പോര്‍ട്ട്. ഈ വര്‍ഷത്തെ അര്‍ധവാര്‍ഷിക റിപ്പോര്‍ട്ടിലാണ് രാജ്യത്തിന്റെ കയറ്റുമതിയില്‍ വര്‍ധനവ് രേഖപ്പെടുത്തിയും ഇറക്കുമതിയില്‍ കുറവ് രേഖപ്പെടുത്തിയുമുള്ള വിവരങ്ങളടങ്ങിയിട്ടുള്ളത്.

രാജ്യത്തെ കര, വ്യോമ, നാവിക അതിര്‍ത്തി പോസ്റ്റുകള്‍ വഴി നടത്തിയ കയറ്റുമതി ഇറക്കുമതി ചരക്കുകളുടെ വിശദാംശങ്ങളാണ് സൗദി കസ്റ്റംസ് പ്രസിദ്ധീകരിച്ചത്. കഴിഞ്ഞ ആറു മാസത്തിനിടെ 270 ബില്യണ്‍ റിയാലിന്റെ ചരക്കുകള്‍ ഇറക്കുമതി ചെയ്തപ്പോള്‍ 96 ബില്യണ്‍ റിയാലിന്റെ ഉല്‍പന്നങ്ങള്‍ കയറ്റുമതി ചെയ്തതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 35.5 മില്യണ്‍ ടണ്‍ ചരക്കുകളാണ് ഇത്തവണ ഇറക്കുമതി ചെയ്തത്. ഇത് മുന്‍ വര്‍ഷത്തെ ഇതേ കാലയളവിലെ കണക്കിനേക്കാള്‍ മൂന്ന് ശതമാനം കുറവാണ്. 34.6 മില്യണ്‍ ടണ്‍ ഉല്‍പന്നങ്ങളാണ് ഇത്തവണ കയറ്റി അയച്ചത്. ഇത് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ആറ് ശതമാനം കൂടുതലാണെന്നും കസ്റ്റംസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. രാജ്യത്തെ മൊത്തെ കസ്റ്റംസ് ഇടപാടുകളില്‍ പതിനാല് ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. ജിദ്ദ ഇസ്ലാമിക് പോര്‍ട്ട് വഴിയാണ് ഏറ്റവും കൂടുതല്‍ ഇറക്കുമതി കയറ്റുമതികള്‍ നടന്നത്. വിമാനത്താവളം വഴിയുള്ള ഇടപാടുകള്‍ ഏറ്റവും കൂടുതല്‍ നടന്നത് റിയാദ് കിംഗ് ഖാലിദ് ഇന്റര്‍നാഷണല്‍ വിമാനത്താവളം വഴിയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.