ഹജ്ജിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് മക്ക ഗവർണര്‍
ഗവൺമെന്റ്, സ്വകാര്യ മേഖലകളിൽ ഹാജിമാര്‍ മടങ്ങിപ്പോകുന്നത് വരെയുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി

ഹജ്ജിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് മക്ക ഗവർണറും കേന്ദ്ര ഹജ്ജ് കമ്മിറ്റി അധ്യക്ഷനുമായ അമീർ ഖാലിദ് അൽഫൈസൽ പ്രഖ്യാപിച്ചു. ഗവൺമെന്റ്, സ്വകാര്യ മേഖലകളിൽ ഹാജിമാര്‍ മടങ്ങിപ്പോകുന്നത് വരെയുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. പത്ത് ലക്ഷത്തിലേറെ തീര്‍ഥാടകര്‍ ഇതിനകം ഹജ്ജിനായി എത്തിയിട്ടുണ്ട്.
തീർഥാടകർക്ക് സ്വദേശത്തേക്ക് തിരിച്ചുപോകുന്നതുവരെ മികച്ച സേവനങ്ങളാകും ഇത്തവണ. ഇവ ലഭ്യമാക്കുന്നതിന് വിപുലമായ സംവിധാനങ്ങളും സജ്ജീകരണങ്ങളും പൂര്‍ത്തിയായി. സര്‍ക്കാര്‍-സ്വകാര്യ മേഖലയിലെ മുഴുവന്‍ സംവിധാനവും ഇതിനായി സജ്ജമാണെന്ന് മക്ക ഗവര്‍ണര്‍ അറിയിച്ചു. പത്ത് ലക്ഷത്തിലേറെ ഹാജിമാര്‍ ഇതുവരെ ഹജ്ജിനായെത്തി. പത്ത് ലക്ഷത്തിലേറെ ഹാജിമാര്‍ കൂടി ഇനി എത്താനുണ്ടെന്നാണ് കണക്ക്. ഇവരെല്ലാം ഈ ആഴ്ചയോടെ എത്തും. ആഭ്യന്തര ഹാജിമാര്‍ ഹജ്ജിന് തൊട്ടുമുമ്പായാണ് എത്തുക. മക്ക, മിന, മുസ്ദലിഫ. അറഫ തുടങ്ങി എല്ലാ ഭാഗങ്ങളിലും ഹജ്ജിന്റെ ഭാഗമായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.