LiveTV

Live

Saudi Arabia

യമനില്‍ കൊല്ലപ്പെട്ട സൈനികരുടെ ബന്ധുക്കള്‍ക്ക് ഹജ്ജ് ചെയ്യാന്‍ അവസരം

2000 ബന്ധുക്കൾക്ക് ഹജ്ജിന് ആതിഥ്യമരുളാൻ സൽമാൻ രാജാവാണ് നിർദേശം നൽകിയത്

യമനില്‍ കൊല്ലപ്പെട്ട സൈനികരുടെ ബന്ധുക്കള്‍ക്ക് ഹജ്ജ് ചെയ്യാന്‍ അവസരം

യമനില്‍ സൈനിക നടപടിക്കിടെ കൊല്ലപ്പെട്ട സൈനികരുടെ ബന്ധുക്കള്‍ക്ക് ഹജ്ജ് ചെയ്യാന്‍ അവസരം. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളായ രണ്ടായിരം പേര്‍ക്കാണ് അനുമതി.

യമനിൽ സഖ്യസേനയുടെ സംയുക്ത സൈനിക നടപടിയിൽ മരണപ്പെട്ടവരുടെ ബന്ധുക്കള്‍ക്കാണ് ഹജ്ജ് ചെയ്യാന്‍ പ്രത്യേക അവസരം. യമൻ ദേശീയ ആർമിയിൽ നിന്നും ജനകീയ പ്രതിരോധ സംഘത്തിൽ നിന്നും മരിച്ചവര്‍ക്കും അനുമതിയുണ്ട്. 2000 ബന്ധുക്കൾക്ക് ഹജ്ജിന് ആതിഥ്യമരുളാൻ സൽമാൻ രാജാവാണ് നിർദേശം നൽകിയത്. മതകാര്യ വകുപ്പ് മേൽനോട്ടം വഹിക്കുന്ന ഖാദിമുൽ ഹറമൈൻ ഹജ്ജ് പദ്ധതിക്ക് കീഴിലാണിവർ എത്തുക. സൈനിക കുടുംബങ്ങൾക്ക് നൽകി വരുന്ന പരിഗണയുടെയും ആദരവിന്റെയും ഭാഗമാണ് സൽമാൻ രാജാവിന്‍റെ നിർദ്ദേശമന്ന് സൗദി മതകാര്യ വകുപ്പ് മന്ത്രി ഡോ. അബ്ദുൽ ലത്തീഫ് ബിൻ അബ്ദുൽ അസീസ് ആലു ശൈഖ് പറഞ്ഞു.