LiveTV

Live

Saudi Arabia

സൗദിയില്‍ നിയോം സിറ്റി പദ്ധതിയില്‍ ജോലി ലഭിക്കുക സ്വദേശികള്‍ക്ക് മാത്രം

പുതുതായി പഠനം പൂര്‍ത്തിയാക്കി ജോലിയന്വേഷിക്കുന്ന സ്വദേശികളായ യുവതി യുവാക്കള്‍ക്കാണ് അവസരം

സൗദിയില്‍ നിയോം സിറ്റി പദ്ധതിയില്‍ ജോലി ലഭിക്കുക സ്വദേശികള്‍ക്ക് മാത്രം

സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ സ്വപ്‌ന പദ്ധതിയായ നിയോം സിറ്റി പദ്ധതിയില്‍ ജോലി ലഭിക്കുക സ്വദേശികള്‍ക്ക് മാത്രം. പുതുതായി പഠനം പൂര്‍ത്തിയാക്കി ജോലിയന്വേഷിക്കുന്ന സ്വദേശികളായ യുവതി യുവാക്കള്‍ക്കാണ് അവസരം. ഇതിനായി മന്ത്രാലയം അപേക്ഷ ക്ഷണിച്ചു.

നിയോം പദ്ധതിയിലെ മുഴുവന്‍ ഉയര്‍ന്ന തസ്തികകളിലേക്കുമാണ് അപേക്ഷ ക്ഷണിച്ചത്. ബിരുദവും ബിരുദാനന്തര ബിരുദവും നേടി പുറത്തിറങ്ങുന്ന ഉദ്യോഗാര്‍ഥികള്‍ക്കാണ് അവസരം ലഭിക്കുക. നിലവില്‍ ജോലി ചെയ്യുന്നവര്‍ക്ക് അവസരം ഉണ്ടാകില്ല. പുതുതായി ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയാണ് നിയമനം. ജോലിയന്വേഷകരായ ഉദ്യോഗാര്‍ഥികള്‍ക്ക് പദ്ധതിയുടെ വൈബ്‌സൈറ്റ് വഴി അപേക്ഷിക്കാം. പഠനത്തിലെ ഉയര്‍ന്ന നൈപുണ്യവും ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാനുള്ള പ്രാവിണ്യവും പരിഗണിച്ചാണ് നിയമനം നടത്തുകയെന്നും മന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് യുദ്ധകാലാടിസ്ഥാനത്തില്‍ പണി പുരോഗമിക്കുന്ന വമ്പന്‍ പദ്ധതികളില്‍ ഒന്നാണ് നിയോം സിറ്റി. പ്രധാന കെട്ടിടങ്ങളിലൊന്നായ രാജ കൊട്ടാരത്തിന്റെ പണി ഇതിനകം പൂര്‍ത്തിയായി കഴിഞ്ഞു. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവുള്‍പ്പെടെയുള്ള നേതാക്കള്‍ കഴിഞ്ഞയാഴ്ച നിയോമിലെത്തിയിരുന്നു. ആദ്യമായി മന്ത്രിസഭാ സമ്മേളനവും കഴിഞ്ഞ ദിവസം നിയോമില്‍ സമ്മേളിക്കുകയുണ്ടായി.