LiveTV

Live

Saudi Arabia

ഹജ്ജ് തീർഥാടകർക്ക് നൽകുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിന് സ്വദേശി സ്ത്രീകളും

തെക്ക്, കിഴക്കനേഷ്യൻ രാജ്യങ്ങൾക്കായുള്ള മുത്വവ്വഫിന് കീഴിലാണ് ഭക്ഷ്യഗുണനിലവാര നിരീക്ഷണത്തിന് സ്വദേശികളായ സ്ത്രീകളുടെ സംഘത്തെ നിശ്ചയിച്ചിരിക്കുന്നത്

ഹജ്ജ് തീർഥാടകർക്ക് നൽകുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിന് സ്വദേശി സ്ത്രീകളും

ഹജ്ജ് തീർഥാടകർക്ക് നൽകുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിന് സ്വദേശി സ്ത്രീകളും. മക്കയും മശാഇറുകളും കേന്ദ്രീകരിച്ചായിരിക്കും വനിതാ സംഘം പ്രവർത്തിക്കുക.

തെക്ക്, കിഴക്കനേഷ്യൻ രാജ്യങ്ങൾക്കായുള്ള മുത്വവ്വഫിന് കീഴിലാണ് ഭക്ഷ്യഗുണനിലവാര നിരീക്ഷണത്തിന് സ്വദേശികളായ സ്ത്രീകളുടെ സംഘത്തെ നിശ്ചയിച്ചിരിക്കുന്നത്. മക്കയിലും മശാഇറുകളിലും തീർഥാടകർക്ക് നൽകുന്ന ഭക്ഷണത്തിന്‍റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചായിരിക്കും പ്രവർത്തിക്കുകയെന്ന് സംഘം മേധാവി നജ്ലാ കുംഫർ പറഞ്ഞു. ഭക്ഷണം നൽകുന്നതിന് കരാറുണ്ടാക്കിയ സ്ഥാപനവുമായി സഹകരിച്ചായിരിക്കും ഇത്. ഭക്ഷണ ഗുണമേന്മ, അവ സൂക്ഷിക്കുന്ന സംവിധാനങ്ങൾ, നൽകുന്ന രീതികൾ, രുചി തുടങ്ങിയവ പരിശോധിക്കും. അതേ സമയം തെക്ക് കിഴക്കനേഷ്യൻ രാജ്യങ്ങൾക്കായുള്ള മുത്വവ്വഫിന് കീഴിൽ മശാഇറുകളിൽ 32 ലക്ഷം വിവിധ ഇനം ഭക്ഷണപൊതികൾ വിതരണം ചെയ്യുമെന്ന് ഭക്ഷ്യവകുപ്പ് സൂപർവൈസർ ഇമാദ് അബ്ദുല്ല ജൗഹർ പറഞ്ഞു. 3000 ആളുകൾ വിതരണത്തിനുണ്ടാകും. കഴിഞ്ഞ വർഷത്തേക്കാൾ കൂടുതലാണിത്. ഇന്തോനേഷ്യൻ ഭക്ഷണം പാകം ചെയ്യുന്നവർക്ക് പരിശീലനം നൽകാനും മേൽനോട്ടം വഹിക്കാനും കഴിവുറ്റ ആറ് പാചകക്കാരെ സ്ഥാപനം ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.