LiveTV

Live

Saudi Arabia

അമേരിക്കന്‍ സെന്‍ട്രല്‍ കമാന്റന്റ് ചീഫ് റിയാദില്‍; അല്‍ ഖര്‍ജിലെ സൈനിക കേന്ദ്രം സന്ദര്‍ശിച്ചു  

ഇറാനുമായി യുദ്ധമല്ല ലക്ഷ്യമെന്ന് യു.എസ് മേധാവി

അമേരിക്കന്‍ സെന്‍ട്രല്‍ കമാന്റന്റ് ചീഫ് റിയാദില്‍; അല്‍ ഖര്‍ജിലെ സൈനിക കേന്ദ്രം സന്ദര്‍ശിച്ചു  

ഇറാനുമായി യുദ്ധത്തിനല്ല സൗദിയില്‍ സൈനിക താവളമൊരുക്കുന്നതെന്ന് യു.എസ് സൈന്യത്തിലെ സെന്‍ട്രല്‍ കമാന്റ് ചീഫ് കെന്നത്ത് മെക്കന്‍സി. അമേരിക്കന്‍ സൈന്യത്തിന് സൗദിയില്‍ താവളമൊരുക്കുന്നതിന് മുന്നോടിയായി റിയാദില്‍ എത്തിയതായിരുന്നു അദ്ദേഹം. അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തിന് സൗദി അറേബ്യ ചടങ്ങില്‍ വെച്ച് പിന്തുണ പ്രഖ്യാപിച്ചു.

കഴിഞ്ഞയാഴ്ചയാണ് അമേരിക്കന്‍ സൈന്യത്തിന് റിയാദില്‍ താവളമൊരുക്കാന്‍‌ സൗദി അറേബ്യ തീരുമാനിച്ചത്. താവളമൊരുക്കുന്ന അല്‍ഖര്‍ജിലെ സൗദി സൈനിക കേന്ദ്രം കെന്നത്ത് മെക്കന്‍സി സന്ദര്‍ശിച്ചു. സൈനിക താവളത്തിന്റെ ലക്ഷ്യം മേഖലയിലെ സുരക്ഷയാണെന്ന് അദ്ദേഹം പറഞ്ഞു. ഇറാനുമായി യുദ്ധമല്ല ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സൈനിക കേന്ദ്രം സ്ഥാപിക്കുന്ന മേഖല സന്ദര്‍ശിക്കാന്‍ കൂടുതല്‍ ഉദ്യോഗസ്ഥര്‍ ഉടനെത്തും.

ഖര്‍ജിലെ സന്ദര്‍ശനത്തിന് ശേഷം റിയാദിലെത്തിയ കെന്നത്ത് വിവിധ ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തി. ആഗോള തലത്തില്‍ രൂപീകരിക്കുന്ന നാവിക സഖ്യത്തില്‍ സൗദിയും ഭാഗമാകുമെന്ന് സൗദി അറേബ്യ അറിയിച്ചു.