LiveTV

Live

Saudi Arabia

ഹജ്ജ് സുരക്ഷക്കായി സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായി

ഇത്തവണ ചൂട് കഠിനമായതിനാല്‍ തീര്‍ഥാടകര്‍ക്കാവശ്യമായ മുന്‍കരുതലുകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്

ഹജ്ജ് സുരക്ഷക്കായി സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായി

ഹജ്ജ് സുരക്ഷക്കായി സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായി. മുപ്പതിനായിരത്തോളം സുരക്ഷാ ഉദ്യോഗസ്ഥരാണ് ഇത്തവണ ഹജ്ജ് സേവനങ്ങള്‍ക്കായി പുണ്യ നഗരിയിലെത്തിയിട്ടുള്ളത്.

ഈ വര്‍ഷത്തെ ഹജജ് സുരക്ഷാ സേവനങ്ങള്‍ക്കായുള്ള സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായതായി സിവില്‍ ഡിഫന്‍സ് ജനറല്‍ ഡയറക്ടര്‍ സുലൈമാന്‍ അല്‍ ഉമര്‍ പറഞ്ഞു. 17000 സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥരും മൂവായിരം യന്ത്രവല്‍കൃത വാഹനങ്ങളും ഇതിനായി സജ്ജീകരിച്ചതായും അദ്ദേഹം വ്യക്തമാക്കി. ഇവരെ ഹജ്ജിന്റെ പ്രധാന ചടങ്ങുകള്‍ നടക്കുന്ന സ്ഥലങ്ങളില്‍ വിന്യസിച്ചു വരികയാണെന്നും സുലൈമാന്‍ അല്‍ ഉമര്‍ കൂട്ടിചേര്‍ത്തു.

സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ക്ക് പുറമേ പതിമൂവായിരത്തോളം സുരക്ഷാ ഉദ്യോഗസ്ഥരും ഹജ്ജ് സുരക്ഷയില്‍ പങ്കാളികളാവും. പോലീസ്, അര്‍ദ്ധസൈനിക വിഭാഗം, ഹജ്ജ സ്‌പെഷല്‍ സേന തുടങ്ങിയ വിഭാങ്ങളടങ്ങുന്നതാണ് ഹജ്ജ് സുരക്ഷാ സൈന്യം. ഹജ്ജ് ദിനങ്ങള്‍ ആരംഭിക്കുന്നതിന് മുന്നോടിയായി സുരക്ഷാ സേനയുടെ നേതൃത്വത്തില്‍ മക്കയില്‍ സുരക്ഷാ പരേഡും സംഘടിപ്പിക്കും. ഇത്തവണ ചൂട് കഠിനമായതിനാല്‍ തീര്‍ഥാടകര്‍ക്കാവശ്യമായ മുന്‍കരുതലുകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്.