LiveTV

Live

Saudi Arabia

സൗദിയില്‍ മുഴുവന്‍ സമയം കടകള്‍ തുറക്കാനുള്ള തീരുമാനം വരുന്നു

24 മണിക്കൂറും കടകള്‍ തുറക്കാനാണ് നേരത്തെ സൌദി മന്ത്രിസഭ തീരുമാനിച്ചത്

സൗദിയില്‍ മുഴുവന്‍ സമയം കടകള്‍ തുറക്കാനുള്ള തീരുമാനം വരുന്നു

സൗദിയില്‍ മുഴുവന്‍ സമയം കടകള്‍ തുറക്കാനുള്ള തീരുമാനം ഒക്ടോബര്‍ മുതല്‍ പ്രാബല്യത്തിലായേക്കും. മുഴുവന്‍ സമയം കടകള്‍ തുറക്കാനുദ്ദേശിക്കുന്നവര്‍ക്ക് സ്ഥാപനത്തിന്റെ സ്വഭാവമനുസരിച്ച് ലക്ഷം റിയാല്‍ വരെയാണ് വാര്‍ഷിക ഫീസ്. ഫീസ് ഈടാക്കേണ്ടതില്ലാത്ത സ്ഥാപനങ്ങളെക്കുറിച്ച് അറിയിക്കാന്‍ മുനിസിപ്പല്‍ ഗ്രാമകാര്യ മന്ത്രാലയത്തെ ചുമതലപ്പെടുത്തി.

24 മണിക്കൂറും കടകള്‍ തുറക്കാനാണ് നേരത്തെ സൌദി മന്ത്രിസഭ തീരുമാനിച്ചത്. അതായത് ഇനി മുതല്‍ അര്‍ധ രാത്രിയോടെ കടയടക്കുന്നത് അവസാനിക്കുന്നു. പ്രഖ്യാപനം നടത്തിയതു മുതല്‍ മൂന്ന് മാസത്തിനകമാണ് ഇത് പ്രാബല്യത്തിലാവുക. എന്നു വെച്ചാല്‍ ഒക്ടോബറില്‍ കടകള്‍ മുഴുവന്‍ സമയം തുറന്നിടാം. നിബന്ധനകളോടെയാണ് ഇതനുവദിക്കുക. സുരക്ഷക്കൊപ്പം നിശ്ചിത ഫീസും അടക്കണം. കടയുടെ വലിപ്പവും സ്വഭാവവും അനുസരിച്ച് ലക്ഷം റിയാല്‍ വരെയാണ് വാര്‍ഷിക ഫീസായി ഇതിന് അടക്കേണ്ടി വരിക. മരുന്ന് ഷോപ്പുകള്‍, പെട്രോള്‍ പമ്പുകള്‍ എന്നിവയടക്കം ചില സ്ഥാപനങ്ങള്‍ക്ക് ഫീസൊഴിവാക്കും. ഇതുള്‍പ്പെടെ ഫീസ് ഒഴിവാക്കേണ്ട സ്ഥാപനങ്ങളുടെ പട്ടിക മുനിസിപ്പല്‍ ഗ്രാമ കാര്യ മന്ത്രാലയം ആഭ്യന്തര മന്ത്രാലയത്തിന്റെ സഹകരണത്തോടെ തയ്യാറാക്കി ഭരണകൂടത്തിന് സമര്‍പ്പിക്കും. ചൂടേറെയുള്ള അറേബ്യന്‍ ഉപഭൂഖണ്ഡത്തിലെ വിപണിയുടെ സിംഹഭാഗവും നടക്കുന്നത് രാത്രികളിലാണ്.