LiveTV

Live

Saudi Arabia

ബലിപെരുന്നാളിനോടനുബന്ധിച്ച് സൗദിയിൽ സർക്കാർ ജീവനക്കാര്‍ക്ക് പന്ത്രണ്ട് ദിനം അവധി

സർക്കാർ ജീവനക്കാർക്ക് ഈ വർഷം 12 ദിവസമാണ് ഇത്തവണ പെരുന്നാൾ അവധി

ബലിപെരുന്നാളിനോടനുബന്ധിച്ച് സൗദിയിൽ സർക്കാർ ജീവനക്കാര്‍ക്ക് പന്ത്രണ്ട് ദിനം അവധി

ബലിപെരുന്നാളിനോടനുബന്ധിച്ച് സൗദിയിൽ സർക്കാർ ജീവനക്കാര്‍ക്ക് പന്ത്രണ്ട് ദിനം അവധി ലഭിക്കും. സ്വകാര്യ മേഖലാ സ്ഥാപനങ്ങളില്‍ നാലു ദിനമാണ് അവധി. അറഫ ദിനം മുതൽ ദുൽഹജ് 12വരെ നാലു ദിവസമാണ് അവധി ലഭിക്കുക.

സർക്കാർ ജീവനക്കാർക്ക് ഈ വർഷം 12 ദിവസമാണ് ഇത്തവണ പെരുന്നാൾ അവധി. ദുൽഹജ് നാലിന് അഥവാ ആഗസ്റ്റ് 5ന് തിങ്കളാഴ്ച വരെ ജീവനക്കാര്‍ ജോലിക്ക് ഹാജരാകണം. ചൊവ്വ മുതല്‍ ആഗസ്റ്റ് 17 ശനിയാഴ്ച വരെയാണ് പെരുന്നാളവധി. അവധിക്കു ശേഷം ഓഗസ്റ്റ് 18ന് സർക്കാർ ജീവനക്കാരുടെ ഡ്യൂട്ടി പുനരാരംഭിക്കുമെന്ന് സിവിൽ സർവീസ് മന്ത്രാലയം അറിയിച്ചു. സ്വകാര്യ മേഖലാ ജീവനക്കാർക്ക് നാലു ദിവസമാണ് ബലി പെരുന്നാൾ അവധി നല്‍കേണ്ടത്. അറഫ ദിനം മുതൽ ദുൽഹജ് 12 വരെ നാലു ദിവസമാണ് അവധി. തൊഴിൽ നിയമ പ്രകാരമുള്ളതാണ് ഇവ. ഇതിൽ കൂടുതൽ അവധി സ്വകാര്യ മേഖലാ ജീവനക്കാർക്ക് നൽകുന്നതിന് വിലക്കില്ല. ആദ്യമായി ഹജ്ജ് നിര്‍വഹിക്കുന്നതിനായി പോകുന്ന ജീവനക്കാര്‍ക്ക് 15 ദിനം വരെ അവധിക്ക് അര്‍ഹതയുണ്ടാകും.