LiveTV

Live

Saudi Arabia

സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ പ്രതിജ്ഞാബദ്ധമെന്ന് സൗദി

സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ പ്രതിജ്ഞാബദ്ധമെന്ന് സൗദി

സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ പ്രതിജ്ഞാബദ്ധമെന്ന് സൗദി അറേബ്യ. യു.എന്‍ ഹൈലെവല്‍ പൊളിറ്റിക്കല്‍ ഫോറം സംഘടിപ്പിച്ച സുസ്ഥിര വികസനം എന്ന സെമിനാറിലാണ് സൗദിയുടെ നിലപാട് ആവര്‍ത്തിച്ചത്. രാജ്യത്തെ വികസന പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുമന്നും സൗദി പ്രതിനിധി സെമിനാറില്‍ വ്യക്താമാക്കി.

സുസ്ഥിര വികസനത്തെ കുറിച്ചുള്ള യു.എന്‍ സെമിനാറില്‍ സൗദിയുടെ ഐക്യരാഷ്ട്രസഭാ സ്ഥിരം പ്രതിനിധി അബ്ദുല്ല അല്‍ മൗലിമിയാണ് ഇത് സംബന്ധിച്ച നിലപാട് വ്യക്തമാക്കിയത്. തന്ത്രപ്രധാനമായ സംരഭങ്ങള്‍ വഴിയും വമ്പന്‍ പദ്ധതികളിലൂടെയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് നിരന്തരമായ ശ്രമങ്ങളാണ് രാജ്യത്ത് നടത്തിവരുന്നത്. കാലാവസ്ഥാ വ്യതിയാനം മറികടക്കുന്നതിന് യു.എന്‍ നേതൃത്വത്തില്‍ പ്രഖ്യാപിച്ച പാരീസ് കണ്‍വെന്‍ഷന്‍ പൂര്‍ണ്ണമായി നടപ്പിലാക്കുന്നതിന് ജീ.സി.സി രാഷ്ട്രങ്ങളുമായി സഹകരിച്ച് നടപടികള്‍ കൈകൊണ്ടതായും അബ്ദുല്ല അല്‍ മൗലിമി വ്യക്തമാക്കി.

സുസ്ഥിര വികസനം ലക്ഷ്യമാക്കി അന്താരാഷ്ട്ര സാമ്പത്തിക വിപണികളെ സമന്വയിപ്പിക്കാനുള്ള യു.എന്‍ സംരഭങ്ങള്‍ മികച്ച നേട്ടം കൈവരിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ പൗരന്‍മാരുടെ ജീവിത നിലവാരം ഉയര്‍ത്തുന്നത് ലക്ഷ്യമാക്കി നടപ്പിലാക്കിയ ക്വാളിറ്റി ഓഫ് ലൈഫ് പ്രോഗ്രാം 2020 പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

പതിനഞ്ച് വയസ്സിന് മുകളിലുള്ള പൗരന്‍മാരുടെ എണ്ണം കഴിഞ്ഞ വര്‍ഷം അന്‍പത് ശതമാനം വര്‍ധിച്ചിട്ടുണ്ട്. ഇവരെ സാമൂഹ്യ ഘടനയില്‍ ഉയര്‍ത്തി കൊണ്ടുവരുന്നതിനാവശ്യമായ പദ്ധതികള്‍ നടപ്പിലാക്കി വരികയാണെന്നും അബ്ദുല്ല അല്‍ മൗലമി കൂട്ടിചേര്‍ത്തു.