LiveTV

Live

Saudi Arabia

ഹജ്ജ്; കൂടുതല്‍ ഹറമെെന്‍ സര്‍വീസുകള്‍ ആരംഭിക്കും

ഹജ്ജ്; കൂടുതല്‍ ഹറമെെന്‍ സര്‍വീസുകള്‍ ആരംഭിക്കും

ഹജ്ജിനോടനുബന്ധിച്ച് അൽ ഹറമൈൻ അതിവേഗ ട്രെയിൻ കൂടുതല്‍ സർവീസുകൾ ഉൾപ്പെടുത്തി. മക്കക്കും മദീനക്കിടയിലെ 450 കിലോ മീറ്റര്‍ ദൂരം തീർത്ഥാടകർക്ക് രണ്ടേ കാല്‍ മണിക്കൂര്‍ കൊണ്ട് സഞ്ചരിക്കാം. ജൂലൈ 28 മുതല്‍ ഓഗസ്റ്റ് 18 വരെയാണ് പുതിയ സര്‍വീസുകള്‍

ആഴ്ചയിൽ 64 സർവീസുകളാണ് നിലവില്‍ ഹറമൈന്‍ ട്രെയിനുള്ളത്. ഇത് 80 സർവീസുകൾ ആയാണ് ഉയർത്തിയിട്ടുള്ളത്. കൂടുതൽ വേഗത്തിലാകും ഹാജിമാരുടെ നീക്കങ്ങള്‍. ലോകത്തെ പത്ത് വേഗതയേറിയ ട്രെയിനുകളില്‍ ഇടം പിടിച്ചിട്ടുണ്ട് മദീന മക്ക അതിവേഗ ട്രെയിൻ. 35 ട്രെയിനുകളാണ് സർവീസിനായി ഉപയോഗപ്പെടുത്തുന്നത്.

മക്ക, ജിദ്ദ, കിങ് അബ്ദുൽ അസീസ് എയർപോർട്ട്, കിംഗ് അബ്ദുള്ള എക്കണോമിക് സിറ്റി, മദീന എന്നിവയാണ് സ്റ്റേഷനുകൾ, 450 കിലോമീറ്റർ ദൂരം ഉള്ള പാതയിൽ 300 കിലോമീറ്റർ സ്പീഡിലാണ് യാത്ര. രണ്ടു മണിക്കൂറും 15 മിനിറ്റ് ആണ് മക്കക്കും മദീനക്കും ഇടയിലെ യാത്ര സമയം. നാല് ബിസിനസ് ക്ലാസ്, 8 എക്കണോമി ക്ലാസ്, ഒരു ഫുഡ് കോർട്ട് എന്നിവയുണ്ട് ട്രെയിനില്‍. 13 ബോഗികലായി 417 സീറ്റുകളാണ് ഒരു ട്രെയിനില്‍. ജൂലൈ 28 മുതൽ ഓഗസ്റ്റ് 10 വരെയും ഓഗസ്റ്റ് 12 മുതൽ ഓഗസ്റ്റ് 17 വരെയുമാണ് ഹജ്ജ് സീസണിലെ അധിക സര്‍വീസുകള്‍.