LiveTV

Live

Saudi Arabia

ജിദ്ദ വിമാനത്താവളം വഴിയുള്ള ഇന്ത്യന്‍ ഹാജിമാരുടെ വരവ് തുടങ്ങി

അഹമ്മദാബാദിൽ നിന്നുള്ള 420 ഹാജിമാരാണ് ജിദ്ദ വിമാനത്താവളം വഴി രാത്രിയോടെ മക്കയിലെത്തിയത്

ജിദ്ദ വിമാനത്താവളം വഴിയുള്ള ഇന്ത്യന്‍ ഹാജിമാരുടെ വരവ് തുടങ്ങി

ജിദ്ദ വിമാനത്താവളം വഴിയുള്ള ഇന്ത്യന്‍ ഹാജിമാരുടെ വരവ് തുടങ്ങി. ഇന്നലെ വരെ മദീന വിമാനത്താവളം വഴിയാണ് ഹാജിമാരെത്തിയിരുന്നത്. കേരളത്തില്‍ നിന്നുള്ള മുഴുവന്‍ ഹാജിമാരും മദീനയിലെത്തിയിരുന്നു. ഇവരില്‍ എട്ടുദിന മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കുന്നവര്‍ മക്കയിലേക്ക് നീങ്ങുകയാണ്.

അഹമ്മദാബാദിൽ നിന്നുള്ള 420 ഹാജിമാരാണ് ജിദ്ദ വിമാനത്താവളം വഴി രാത്രിയോടെ മക്കയിലെത്തിയത്. ഈ വര്‍ഷം ഹജ്ജിനായി ജിദ്ദ വിമാനത്താവളം വഴിയെത്തുന്ന ആദ്യ ഹജ്ജ് സംഘമാണിത്. കേരളത്തില്‍ നിന്നുള്ള അവസാന സംഘം ഇന്നലെ മദീനയിലെത്തിയിരുന്നു. ഇവര്‍‌‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി മക്കയിലേക്ക് പുറപ്പെടും.

മദീന വഴിയുള്ള ഇന്ത്യൻ തീർത്ഥാടകരുടെ വരവ് ഇന്നവസാനിക്കും. ജിദ്ദ വഴി മാത്രമാണ് ഇനി ഹാജിമാരെത്തുക. ജിദ്ദ വഴിയെത്തുന്നവര്‍ ഹജ്ജ് തീര്‍ന്ന ശേഷമാണ് മദീനാ സന്ദര്‍ശനത്തിന് പുറപ്പെടുക. മലയാളി ഹാജിമാരെല്ലാം മദീന സന്ദര്‍ശനം നേരത്തെ പൂര്‍ത്തിയാക്കുന്നതിനാല്‍ ഹജ്ജ് കഴിഞ്ഞയുടന്‍ ജിദ്ദ വഴി നാട്ടിലേക്ക് മടങ്ങും. കേന്ദ്ര ഹജ്ജ് കമ്മിറ്റി വഴിയുള്ള 1,60,000 ഹാജിമാരില്‍ 61806 ഹാജിമാർ ഇതിനകം സൗദിയിൽ എത്തിയിട്ടുണ്ട്.