LiveTV

Live

Saudi Arabia

15 വര്‍ഷത്തിന് ശേഷം യു.എസ് സെെന്യം വീണ്ടും സൗദിയിലേക്ക്

ഇറാഖ് യുദ്ധ കാലത്ത് സൌദിയിലെത്തിയ അമേരിക്കന്‍ സൈന്യത്തിന്റെ മടങ്ങിപ്പോക്ക് 2003ലായിരുന്നു

15 വര്‍ഷത്തിന് ശേഷം  യു.എസ് സെെന്യം വീണ്ടും സൗദിയിലേക്ക്

സൌദിയിലെ റിയാദിനടുത്ത അല്‍ ഖര്‍ജില്‍ അമേരിക്കന്‍ സൈന്യത്തിന് താവളമൊരുക്കാനുള്ള ശ്രമം തുടങ്ങി. യു.എസ് സെന്‍ട്രല്‍ കമാന്റ് ചീഫായ കെന്നത്ത് മെക്കന്‍സി അല്‍ ഖര്‍ജിലെത്തി മേഖല പരിശോധിച്ചു. 15 വര്‍ഷത്തിന് ശേഷമാണ് സൌദിയിലേക്ക് വീണ്ടും യു.എസ് സൈന്യമെത്തുന്നത്. ചെങ്കടലില്‍ കപ്പലുകള്‍ക്ക് അകമ്പടി പോകുന്ന സഖ്യത്തില്‍ സൌദിയും ഭാഗമാകുമെന്ന് സൈനിക കമാണ്ടര്‍ അറിയിച്ചു.

അന്താരാഷ്ട്ര നാവിക സഖ്യം രൂപപ്പെടുത്താനുള്ള ശ്രമത്തിലാണ് അമേരിക്ക. ഇതിന് സൌദി അറേബ്യ പിന്തുണ അറിയിച്ചിട്ടുണ്ട്. ചെങ്കടലില്‍ ഹോര്‍മൂസ് മേഖലയിലൂടെ കടന്നു പോകുന്ന എണ്ണക്കപ്പലുകള്‍ക്ക് സൌദിയും അകമ്പടി നല്‍കുമെന്ന് സൌദി സഖ്യസേനാ കമാണ്ടര്‍ ജനറല്‍ ഫഹദ് ബിന്‍ തുര്‍ക്കി രാജകുമാരന്‍ അറിയിച്ചു. ഈ നീക്കത്തിന് മുന്നോടിയാണ് അമേരിക്കന്‍ സൈന്യത്തിന്റെ സൌദിയിലേക്കുള്ള വരവ്.

ഇറാഖ് യുദ്ധ കാലത്ത് സൌദിയിലെത്തിയ അമേരിക്കന്‍ സൈന്യത്തിന്റെ മടങ്ങിപ്പോക്ക് 2003ലായിരുന്നു. അതായത് അമേരിക്കന്‍ സൈന്യം വീണ്ടും രാജ്യത്തെത്തുന്നത് 15 വര്‍ഷത്തിന് ശേഷം. ഇതിന് മുന്നോടിയായി അമേരിക്കന്‍ സെന്‍ട്രല്‍ കമാന്റ് ചീഫ് കെന്നത്ത് മെക്കന്‍സി റിയാദിലെത്തി. അല്‍ ഖര്‍ജിലെ സൌദിയുടെ സൈനിക താവളത്തിനടുത്ത് യു.എസിനൊരുക്കുന്ന താവളം സന്ദര്‍ശിച്ചു. അടുത്തയാഴ്ച കൂടുതല്‍ ഉദ്യോഗസ്ഥരെത്തും.