LiveTV

Live

Saudi Arabia

കേരളത്തില്‍ നിന്നുള്ള അവസാന സംഘം ഹാജിമാരും മദീനയിലെത്തി

20 ലക്ഷത്തിലേറെ ഹാജിമാരെത്തും ഇത്തവണ ഹജ്ജിന്.

കേരളത്തില്‍ നിന്നുള്ള അവസാന സംഘം ഹാജിമാരും മദീനയിലെത്തി

കേരളത്തില്‍ നിന്നുള്ള അവസാന സംഘം ഹാജിമാരും മദീന നഗരിയില്‍ ഇറങ്ങി. 13, 472 മലയാളി ഹാജിമാരും ഇതോടെ ഹജ്ജിന്റെ തിരക്കിലേക്ക് നീങ്ങുകയാണ്. ഇന്നെത്തിയ അവസാന സംഘം ഈ മാസം 28-നാണ് മക്കയിലേക്ക് പുറപ്പെടുക.

അവസാന സംഘം ഹാജിമാരെയും വഹിച്ചു കൊണ്ട് കരിപ്പൂരില്‍ നിന്നെത്തിയ സൌദിയ വിമാനം മദീനയിലെത്തിയത് ഷെഡ്യൂള്‍ ചെയ്തതിനും അര മണിക്കൂര്‍ മുന്നേയാണ്. സ്വകാര്യ ഗ്രൂപ്പിലെ മലയാളി ഹാജിമാരും മക്കയിലും മദീനയിലും എത്തുന്നുണ്ട്. മദീനയില്‍ ഇന്നെത്തിയ അവസാന മലയാളി ഹാജിമാരുടെ സംഘം എട്ടു ദിന സന്ദര്‍ശനം പൂര്‍ത്തിയാക്കി ഈ മാസം 28ന് മക്കയിലെത്തും. മക്കയിലെത്തുന്ന ഹാജിമാരെല്ലാം ആദ്യ ഉംറ കര്‍മങ്ങള്‍ പൂര്‍ത്തിയാക്കുന്നുണ്ട്.

ഇതിനിടെ ലോകത്തിന്റെ വിവിധ കോണില്‍ നിന്ന് രാജ്യത്തെത്തിയ തീര്‍ഥാടകരുടെ എണ്ണം അഞ്ച് ലക്ഷം കവിഞ്ഞു. 20 ലക്ഷത്തിലേറെ ഹാജിമാരെത്തും ഇത്തവണ ഹജ്ജിന്. ഇതില്‍ രണ്ട് ലക്ഷം പേരാണ് ഇന്ത്യയില്‍ നിന്നുള്ളത്.