LiveTV

Live

Saudi Arabia

അമേരിക്കന്‍ സെെന്യത്തിന് സൗദിയില്‍ താവളമൊരുങ്ങുന്നു

ഇറാനുമായുള്ള പ്രശ്നങ്ങള്‍ തീവ്രമാകുന്നതിനിടെയാണ് അപ്രതീക്ഷിത നീക്കം.

അമേരിക്കന്‍ സെെന്യത്തിന് സൗദിയില്‍ താവളമൊരുങ്ങുന്നു

അമേരിക്കന്‍ സായുധ സൈന്യത്തിന് താവളമൊരുക്കാന്‍ സൗദി അറേബ്യ തീരുമാനിച്ചു. മേഖലയിലെ സുരക്ഷയും സമാധാനവും നിലനിര്‍ത്താനാണ് നടപടിയെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചു. ബ്രിട്ടീഷ് കപ്പല്‍ ഇറാന്‍ പിടിച്ചെടുത്തതിന് തൊട്ടു പിന്നാലെയാണ് നടപടി.

ഇറാനുമായുള്ള പ്രശ്നങ്ങള്‍ തീവ്രമാകുന്നതിനിടെയാണ് അപ്രതീക്ഷിത നീക്കം. നിലവില്‍ യമനിനെ നീക്കത്തില്‍ സൗദി സഖ്യസേനയെ സഹായിക്കുന്നുണ്ട് അമേരിക്കന്‍ സൈന്യം. എന്നാല്‍ രാജ്യത്ത് യു.എസിന്റെ സായുധ സൈന്യത്തിന് പ്രത്യേക താവളമില്ല. ഇറാനുമായുള്ള പ്രശ്നം വഷളാകുന്ന സാഹചര്യത്തിലാണ് യു.എസ് സായുധ സൈന്യത്തെ സൌദി അറേബ്യ രാജ്യത്തേക്ക് ക്ഷണിച്ചത്.

ഇവര്‍ക്ക് സൌദിയില്‍ തമ്പടിക്കാം. ബ്രിട്ടീഷ് കപ്പല്‍ ഇറാന്‍ പിടിച്ചെടുത്തതിന് പിന്നാലെയാണ് നീക്കമെന്നത് ശ്രദ്ധേയമാണ്. സമാധാനവും സുരക്ഷയും മാനിച്ചാണ് നടപടിയെന്ന് സൌദി വാര്‍ത്താ ഏജന്‍സി വിശദീകരിച്ചു.