LiveTV

Live

Saudi Arabia

മലയാളി ഹാജിമാര്‍ ഉംറ നിര്‍വഹിച്ച് ചരിത്ര സന്ദര്‍ശനത്തിന് പുറപ്പെട്ടു

മദീനയില്‍ നിന്നും ഹാജിമാരുടെ വരവ് തുടരുകയാണ്

മലയാളി ഹാജിമാര്‍ ഉംറ നിര്‍വഹിച്ച് ചരിത്ര സന്ദര്‍ശനത്തിന് പുറപ്പെട്ടു

സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ മക്കയില്‍ എത്തിയ മലയാളി ഹാജിമാര്‍ ഉംറ നിര്‍വഹിച്ച് ചരിത്ര സന്ദര്‍ശനത്തിന് പുറപ്പെട്ടു. പ്രവാചകന്മാരുമായി ബന്ധപ്പെട്ട ചരിത്ര കേന്ദ്രങ്ങളിലാണ് സന്ദര്‍ശനം. ഇതിനിടെ കൂടുതല്‍ ഹാജിമാര്‍ മക്കയിലേക്കെത്തുന്നുണ്ട്.

പുണ്യ ഭൂമിയിൽ എത്തി ഹജ്ജിന് മുന്നോടിയായി ആദ്യ ഉംറ കര്‍മം നിർവഹിച്ച സന്തോഷത്തിലാണ് മലയാളി ഹാജിമാർ. ഹജ്ജ് മിഷൻ ഒരുക്കിയ പ്രത്യേക ബസ്സുകളിലാണ് ഹറമിൽ എത്തിയത്. ആദ്യമായി കഅ്ബക്കരികിലെത്തി ഉംറ നിര്‍വഹിച്ച നിര്‍വൃതിയിലാണ് ഹാജിമാര്‍.

വഴി തെറ്റുന്നവര്‍ക്ക് ഹജ്ജ് മിഷനും വളണ്ടിയര്‍മാരും സഹായത്തിനുണ്ട്. ചരിത്ര കേന്ദ്രങ്ങളിലുള്ള സന്ദര്‍ശനത്തിലാണിപ്പോള്‍ ഹാജിമാര്‍. ഇതിനിടെ, മദീനയില്‍ നിന്നും ഹാജിമാരുടെ വരവ് തുടരുകയാണ്.