LiveTV

Live

Saudi Arabia

സൗദിയില്‍ പൊലീസ് വേഷത്തിലെത്തി വനിതയെ പീഡിപ്പിച്ചു; മുന്ന് പാകിസ്താന്‍ പൗരന്‍മാര്‍ക്ക് വധശിക്ഷ

ജിദ്ദയില്‍ പൊലീസ് വേഷത്തില്‍ മദ്യപിച്ചെത്തിയ മൂന്ന് പാകിസ്താനി പൗരന്‍മാരാണ് വനിതയെ പീഡിപ്പിച്ചത്

സൗദിയില്‍ പൊലീസ് വേഷത്തിലെത്തി വനിതയെ പീഡിപ്പിച്ചു; മുന്ന് പാകിസ്താന്‍ പൗരന്‍മാര്‍ക്ക് വധശിക്ഷ

സൗദിയില്‍ പൊലീസ് വേഷത്തിലെത്തി താമസ സ്ഥലത്ത് വനിതയെ പീഡിപ്പിച്ച മുന്ന് പാകിസ്താന്‍ പൗരന്‍മാര്‍ക്ക് വധശിക്ഷ നടപ്പിലാക്കി. ക്രിമിനൽ കോടതി വിധി അപ്പീൽ കോടതിയും സുപ്രീം കോടതിയും ശരിവെച്ചതോടെയാണ് സൗദി ആഭ്യന്തര മന്ത്രാലയം ശിക്ഷ നടപ്പാക്കിയത്.

ജിദ്ദയില്‍ പൊലീസ് വേഷത്തില്‍ മദ്യപിച്ചെത്തിയ മൂന്ന് പാകിസ്താനി പൗരന്‍മാരാണ് വനിതയെ പീഡിപ്പിച്ചത്. താമസസ്ഥലത്ത് അതിക്രമിച്ച് കയറിയ പ്രതികള്‍ ആയുധങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി വനിതയെ പീഡിപ്പിക്കുകയായിരുന്നു. കൂടാതെ പീഡിപ്പിക്കണമെന്ന ഉദ്ദേശത്തോടെ മറ്റൊരു സ്ത്രീയുടെ മുറിയുടെ വാതില്‍ തകര്‍ക്കുകയും ചെയ്തു. അന്വേേഷണ ഉദ്യോഗസ്ഥര്‍ പ്രതികളെ അറസ്റ്റ് ചെയ്ത് അന്വേേഷണ വിധേയമായി കുറ്റം ചുമത്തി ക്രിമിനല്‍ കോടതിക്ക് കൈമാറി. ക്രിമിനല്‍ കോടതി വിധി അപ്പീല്‍ കോടതിയും സുപ്രീം കോടതിയും ശരിവെച്ചതോടെ ശിക്ഷ നടപ്പിലാക്കുകയായിരുന്നു. സ്ത്രീകൾക്കെതിരായ അത്രിക്രമങ്ങൾക്കെതിരെ കർശനമായ നടപടിയാണ് സൌദി അറേബ്യ സ്വീകരിക്കാറുള്ളത്.