LiveTV

Live

Saudi Arabia

സൗദിയില്‍ ദേശവിരുദ്ധ പ്രവര്‍ത്തന കേസുകളില്‍ ജയിലുകളില്‍ കഴിയുന്നത് 1028 വിദേശികള്‍

സൗദിയില്‍ ദേശവിരുദ്ധ പ്രവര്‍ത്തന കേസുകളില്‍ ജയിലുകളില്‍ കഴിയുന്നത് 1028 വിദേശികള്‍

സൗദിയില്‍ ദേശവിരുദ്ധ പ്രവര്‍ത്തന കേസുകളില്‍ ജയിലുകളില്‍ കഴിയുന്നത് ആയിരത്തി ഇരുപത്തിയെട്ടു വിദേശികള്‍. ജയില്‍ വകുപ്പാണ് പുതുക്കിയ കണക്ക് പുറത്ത് വിട്ടത്. സമാന കേസുകളില്‍ അകത്തു കിടക്കുന്നത് നാലായിരത്തിലേറെ സ്വദേശികളാണ്.

ദേശ സുരക്ഷാ വിഭാഗത്തിന് കീഴില്‍ പിടിയിലായവരുടെ കണക്കാണിത്. രാജ്യത്തൊട്ടാകെ തീവ്രവാദ-ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ നിലവില്‍ അകത്തുള്ളത് 5229 പേരാണ്. ഇതില്‍ എണ്‍പത് ശതമാനവും സ്വദേശികള്‍. അതായത് 4201 പേര്‍. വിദേശികളുടെ എണ്ണം 1028 പേരാണ്. ഇതില്‍ ഭൂരിഭാഗവും യമനികളും സിറിയന്‍ സ്വദേശികളുമാണ്. 358 യമനികളും 259 സിറിയക്കാരുമാണ് വിചാരണയില്‍. 75 ഈജിപ്ഷ്യന്‍ പൗരന്മാരും 73 പാക്സിതാനികളുമുണ്ട് പട്ടികയില്‍. ദേശവിരുദ്ധ പട്ടികയിലുള്ള ബാക്കിയുള്ളത് 38 രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. ഇതില്‍ ഇന്ത്യക്കാരുമുണ്ട്. നേരത്തെയുള്ള കണക്കില്‍ മൂന്ന് പേരാണ് ഇന്ത്യയില്‍ നിന്നും പട്ടികയിലുണ്ടായിരുന്നത്