LiveTV

Live

Saudi Arabia

29 വര്‍ഷങ്ങള്‍ക്ക് ശേഷം ഇറാഖ് അതിര്‍ത്തി തുറന്ന് സൗദി

സദ്ദാം ഹുസൈന്റെ ഭരണ കാലത്തുള്ള കുവൈത്ത് അധിനിവേശത്തിനിടെയാണ് സൌദിയും ഇറാഖും തമ്മിലുള്ള ബന്ധമുലഞ്ഞത്.

29 വര്‍ഷങ്ങള്‍ക്ക് ശേഷം ഇറാഖ് അതിര്‍ത്തി തുറന്ന് സൗദി

ഇരുപത്തിയൊന്‍പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് അടച്ച ഇറാഖ് അതിര്‍ത്തിയിലെ അരാര്‍ ബോര്‍ഡര്‍ സൌദി അറേബ്യ തുറക്കുന്നു. ഒക്ടോബര്‍ 15നാണ് അതിര്‍ത്തി തുറക്കുക. സദ്ദാം ഹുസൈന്റെ കുവൈത്ത് അധിനിവേശ കാലത്ത് അടച്ചതായിരുന്നു ഈ അതിര്‍ത്തി.

70 കി.മീ അതിര് പങ്കിടുന്നുണ്ട് സൌദിയുമായി ഇറാഖ്. സദ്ദാം ഹുസൈന്റെ ഭരണ കാലത്തുള്ള കുവൈത്ത് അധിനിവേശത്തിനിടെയാണ് സൌദിയും ഇറാഖും തമ്മിലുള്ള ബന്ധമുലഞ്ഞത്. അന്ന് അടച്ചതാണ് സൌദിയിലെ അരാറിലെ പ്രധാന അതിര്‍ത്തി. കര്‍ബലയിലേക്ക് നീളുന്നതായിരുന്നു ഈ പാത. ഇതാണിപ്പോള്‍ തുറക്കാന്‍ പോകുന്നത്.

1990ല്‍ അടച്ചു പൂട്ടിയ ഈ പാത തുറക്കുക ഒക്ടോബര്‍ 15നാണ്. ഇതോടെ സൌദിയും ഇറാഖും തമ്മിലുള്ള അകലം എല്ലാ നിലയിലും കുറയും. നേരത്തെ തന്നെ ഇറാഖുമായി വിവധ പദ്ധതികള്‍ സൌദി പ്രഖ്യാപിച്ചിരുന്നു. ഇറാഖിലെ സൌദി അംബാസിഡറാണ് ചരിത്ര തീരുമാനം പ്രഖ്യാപിച്ചത്.