LiveTV

Live

Saudi Arabia

ന്യൂസിലാന്‍ഡ് ഭീകരാക്രമണത്തിലെ ഇരകളുടെ ബന്ധുക്കള്‍ ഇനി സൗദി രാജാവിന്റെ അതിഥികള്‍; ഹജ്ജ് ചെയ്യാന്‍ അവസരം

ന്യൂസിലാന്‍ഡ് ഭീകരാക്രമണത്തിലെ ഇരകളുടെ ബന്ധുക്കള്‍ ഇനി സൗദി രാജാവിന്റെ അതിഥികള്‍; ഹജ്ജ് ചെയ്യാന്‍ അവസരം

ന്യൂസിലാന്‍ഡ് ഭീകരാക്രമണത്തിലെ ഇരകളുടെ ബന്ധുക്കള്‍ക്ക് ഈ വര്‍ഷം ഹജ്ജ് ചെയ്യാന്‍ സൗദി അവസരമൊരുക്കുന്നു. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അതിഥികളായാണ് ഇവര്‍ ഹജ്ജിനെത്തുക. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടേയും പരിക്കേറ്റവരുടേയും 200 ബന്ധുക്കള്‍ക്കാണ് ഹജ്ജ് ചെയ്യാന്‍ അവസരം.

ഇക്കഴിഞ്ഞ മാര്‍ച്ച് 15നാണ് ന്യൂസിലാന്‍ഡിലെ രണ്ട് പള്ളികളില്‍ ഭീകരര്‍ ആക്രമണം നടത്തിയത്. വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിനെത്തിയ വിശ്വാസികള്‍ക്ക് നേരെ നടത്തിയ ആക്രമണത്തില്‍ മലയാളിയടക്കം 51 പേര്‍ കൊല്ലപ്പെടുകയും 49 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടേയും പരിക്കേറ്റവരുടേയും 200 ബന്ധുക്കള്‍ക്കാണ് ഈ വര്‍ഷം ഹജ്ജ് ചെയ്യാന്‍ അവസരമൊരുക്കാനായി സല്‍മാന്‍ രാജാവ് നിര്‍ദ്ദേശം നല്‍കിയത്. ഇസ്ലാമിക കാര്യ മന്ത്രി ശൈഖ് ഡോ. അബ്ദുല്‍ ലത്തീഫ് ബിന്‍ അബുദുല്‍ അസീസ് ആലുശൈഖ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണിക്കാര്യം. ഭീകരതക്കെതിരെ സൗദി അനുവര്‍ത്തിച്ചുപോരുന്ന ഉറച്ച നിലപാടും രാജ നിര്‍ദ്ദേശത്തിന് പ്രേരകമായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ന്യൂസിലാന്‍ഡ് എംബസിയുമായി ബന്ധപ്പെട്ട് തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കുമെന്നും, തീര്‍ത്ഥാടകര്‍ക്കാവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.