LiveTV

Live

Saudi Arabia

സജീവമായി ഹജ്ജ് വളണ്ടിയര്‍ സംഘം

കെഎംസിസി, രിസാല, നവോദയ, ഫ്രറ്റേണിറ്റി, തനിമ, വിഖായ തുടങ്ങി വിവിധ സംഘടനകളുടെ കീഴിലാണ് വളണ്ടിയര്‍ സംഘങ്ങളുടെ പ്രവര്‍ത്തനം.

സജീവമായി ഹജ്ജ് വളണ്ടിയര്‍ സംഘം

മലയാളി ഹാജിമാര്‍ മക്കയിലെത്തിയതോടെ വളണ്ടിയര്‍മാരും സജീവമായി. വിവിധ സംഘടനകള്‍ക്ക് കീഴിലായി സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം വിങുകളുണ്ട്. ഹാജിമാരുടെ മുഴുസമയ സേവനത്തിന് ഇവരുണ്ടാകും.

ഈത്തപ്പഴങ്ങളും കഞ്ഞിയും നല്‍കിയാണ് ഹാജിമാരെ സന്നദ്ധ സംഘടനകള്‍ സ്വീകരിച്ചത്. കെഎംസിസി, രിസാല, നവോദയ, ഫ്രറ്റേണിറ്റി, തനിമ, വിഖായ തുടങ്ങി വിവിധ സംഘടനകളുടെ കീഴിലാണ് വളണ്ടിയര്‍ സംഘങ്ങളുടെ പ്രവര്‍ത്തനം.

കെഎംസിസിയുടെ കീഴില്‍ വനിതകളുടെ വിപുലമായ സംഘമുണ്ട്. വനിതാ സേവന സംഘങ്ങളുടെ സാന്നിധ്യം ഏറെ ഉപകാരപ്പെടും മഹറം ഇല്ലാതെ എത്തിയ ഹാജിമാര്‍ക്ക്. മലയാളി ഹാജിമാരെത്തിയതോടെ ഇനി സജീവമാകും മക്കയിലെ പ്രവര്‍ത്തനങ്ങള്‍