LiveTV

Live

Saudi Arabia

സൗദി രാജാവിന്റെ അതിഥികള്‍ ഇത്തവണയും ഹജ്ജിന് എത്തും

ഇരുപത്തിമൂന്ന് വര്‍ഷം മുമ്പാണ് പദ്ധതി ആരംഭിച്ചത്.

സൗദി രാജാവിന്റെ അതിഥികള്‍ ഇത്തവണയും ഹജ്ജിന് എത്തും

സല്‍മാന്‍ രാജാവിന്റെ അതിഥികളായി ഇത്തവണ ആയിരത്തി മുന്നൂറ് പേര്‍ ഹജ്ജിന് എത്തും. ഇന്ത്യ ഉള്‍പ്പെടെയുള്ള എഴുപത്തിരണ്ട് ലോക രാജ്യങ്ങളില്‍ നിന്നാണ് അതിഥികള്‍ ഹജ്ജിനു എത്തുന്നത്. മത കാര്യ വകുപ്പിനു കീഴിലാണ് പദ്ധതി.

സൗദി മതകാര്യ വകുപ്പ് മേല്‍നോട്ടം വഹിക്കുന്ന ഖാദിമുല്‍ ഹറമൈന്‍ ഹജ്ജ് പദ്ധതിക്കു കീഴില്‍ ആണ് ഇത്രയും പേര്‍ ഹജ്ജിനെത്തുന്നത്. ഇന്ത്യ ഉള്‍പെടെ 72 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ സംഘത്തില്‍ ഉണ്ടാകും. ഇരുപത്തിമൂന്ന് വര്‍ഷം മുമ്പാണ് പദ്ധതി ആരംഭിച്ചത്. ഇതുവരെ പുരുഷന്മാരും സ്ത്രീകളുമായി അന്‍പത്തിരണ്ടായിരത്തി എഴുന്നൂറ്റി നാല്‍പ്പത്തിയേഴ് പേര്‍ ഈ പദ്ധതിയില്‍ ഹജ്ജിന് എത്തിയിട്ടുണ്ട്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മുസ്ലിങ്ങളുടെ ക്ഷേമത്തിന് സൗദി ഭരണാധികാരി നല്‍കുന്ന പ്രാധാന്യമാണ് ഇതിലൂടെ പ്രതിഫലിക്കുന്നതെന്ന് ഇസ്ലാമിക കാര്യ മന്ത്രി അബ്ദുല്‍ ലത്തീഫ് ബിന്‍ അബ്ദുല്‍ അസീസ് ആലു ശൈഖ് പറഞ്ഞു.