LiveTV

Live

Saudi Arabia

ദമ്മാമില്‍ ദുരിത ജീവിതം നയിച്ചിരുന്ന തൊഴിലാളിക്ക് ഒടുവില്‍ മോചനം

ദമ്മാമില്‍ ദുരിത ജീവിതം നയിച്ചിരുന്ന തൊഴിലാളിക്ക് ഒടുവില്‍ മോചനം

സൗദിയിലെ ദമ്മാമില്‍ മാസങ്ങളായി ജോലിയും ശമ്പളവുമില്ലാതെ വഴിയരികില്‍ കഴിയേണ്ടി വന്ന ആന്ധ്രാ സ്വദേശിയെ സാമൂഹ്യ പ്രവര്‍ത്തകരുടെയും സന്നദ്ധ സംഘടനയുടെയും സഹകരണത്തോടെ നാട്ടിലേക്കയച്ചു. ഹൗസ് ഡ്രൈവറായെത്തിയ ഭാസ്‌കര റെഡിയുടെ ദുരിത ജീവിതം മീഡിയാവണ്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

രണ്ട് വര്‍ഷം മുമ്പ് ഹൗസ് ഡ്രൈവര്‍ വിസയില്‍ ദമ്മാമിലെത്തിയതാണ് ആന്ധ്രാ സ്വദേശിയായ ഭാസ്‌കര റെഡി. തുടക്കത്തില്‍ ഡ്രൈവര്‍ ജോലി ചെയ്ത് വന്ന ഇദ്ദേഹത്തെ പിന്നീട് സ്‌പോണ്‍സര്‍ മസറയിലേക്ക് മാറ്റി. ഇതിനെ തുടര്‍ന്ന് സ്‌പോണ്‍സറില്‍ നിന്നും ഒളിച്ചോടി ദമ്മാമിലെ റോഡരികില്‍ കഴിഞ്ഞു വരുകയായിരുന്നു ഭാസ്‌കര റെഡി.

മാസങ്ങളായി ജോലിയും ശമ്പളവുമില്ലാതെ ആയിരകണക്കിന് ഇന്ത്യന്‍ തൊഴിലാളികള്‍ ദുരിതത്തില്‍ കഴിയുന്ന പ്രമുഖ കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ നിന്നും എക്‌സിറ്റ് ലഭിച്ച ഹരിയാനാ സ്വദേശിയും കൂടെ നാട്ടിലേക്ക് തിരിച്ചു. ഇരുവര്‍ക്കും പ്രവാസി സാംസ്‌കാരിക വേദി നല്‍കിയ വിമാന ടിക്കറ്റുകളാണ് നാട്ടിലെത്തുന്നതിന് സഹായകമായത്.