LiveTV

Live

Saudi Arabia

ഹജ്ജ് തീര്‍ഥാടകരില്‍ സാംക്രമിക രോഗങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് സൗദി

ഹജ്ജ് തീര്‍ഥാടകരില്‍ സാംക്രമിക രോഗങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് സൗദി

ഹജ്ജ് തീര്‍ത്ഥാടകര്‍ക്കിടയില്‍ ഇതുവരെയും സാംക്രമിക രോഗങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് സൗദി ആരോഗ്യ മന്ത്രാലയം. ലക്ഷകണക്കിന് ഹാജിമാര്‍ സമ്മേളിക്കുന്ന വേളയില്‍ പകര്‍ച്ച വ്യാധികള്‍ വ്യാപിക്കുന്നത് തടയാന്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിച്ചതായും മന്ത്രാലയം വ്യക്തമാക്കി.

ഹജ്ജ് കര്‍മത്തിനായി വിദേശ രാഷ്ട്രങ്ങളില്‍ നിന്നും പുണ്യ നഗരങ്ങളിലെത്തിയ തീര്‍ത്ഥാടകരില്‍ ആര്‍ക്കും ഇതുവരെ സംക്രമിക രോഗങ്ങളോ അവയുടെ ലക്ഷണങ്ങളോ കണ്ടെത്തിയിട്ടില്ല. ഇവ തടയുന്നതിന് ലോകാരോഗ്യ സംഘടനയുമായും ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സെന്റേഴ്‌സ് ഓഫ് ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ തുടങ്ങിയ അന്താരാഷ്ട്ര സംഘടനകളുമായി ചേര്‍ന്ന് നടപടികള്‍ കൈകൊണ്ടതായും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതിന്റെ ഭാഗമായി കര, നാവിക, വ്യോമ മാര്‍ഗം രാജ്യത്തെത്തുന്ന മുഴുവന്‍ തീര്‍ഥാടകരെയും പരിശോധനക്ക് വിധേയമാക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം വരെ രാജ്യത്തെത്തിയ രണ്ട് ലക്ഷത്തി അന്‍പത്തിയെട്ടായിരത്തോളം പേര്‍ക്കിടയില്‍ മാനസിക രോഗം, വൈറല്‍ പനി, പോളിയോ എന്നീ സംക്രമിക രോഗങ്ങള്‍ക്കുള്ള പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്തതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.