LiveTV

Live

Saudi Arabia

ഹജ്ജ്; സേവന രംഗത്ത് സജീവമായി സന്നദ്ധ സംഘടനകള്‍

ഹജ്ജ്; സേവന രംഗത്ത് സജീവമായി സന്നദ്ധ സംഘടനകള്‍

മക്കയില്‍ ഇന്ത്യന്‍ ഹാജിമാരുടെ ആദ്യ സംഘമെത്തിയതോടെ സേവനരംഗത്ത് സജീവമാവുകയാണ് സന്നദ്ധ സംഘടനകള്‍. കാണാതാകുന്ന ഹാജിമാരെ കണ്ടെത്തുന്നതു മുതല്‍ സ്വന്തം നാട്ടിലെ ഭക്ഷണം വരെ സൌജന്യമായി ഇവരെത്തിക്കുന്നു. അയ്യായിരത്തിലേറെ വരുന്ന മലയാളികളുടെ സേവനം ഹജ്ജ് തീരും വരെ തുടരും.

ഹാജിമാരുടെ കാര്യം നോക്കാന്‍ ഹജ്ജ് മിഷനൊപ്പം ഇവരുമുണ്ടാകും. ഓരോ സംഘടനക്കുമുണ്ട് പ്രത്യേകം വിഭാഗങ്ങള്‍. കാണാതാകുന്നവരെ കണ്ടത്താനും ഇവരുടെ കണ്ണുണ്ട്. വനിതകള്‍ക്കായി പ്രത്യേകമുണ്ട് വിങുകള്‍. വരും ദിനങ്ങളില്‍ കൂടുതല്‍ പേരെത്തും. ഹജ്ജ് തീരും വരെ മലയാളിമയമാകും സേവനങ്ങളെന്നുറപ്പ്.