LiveTV

Live

Saudi Arabia

ഷാർജ ഇന്ത്യൻ അസോസിയേഷന്റെ പ്രഥമ മാധ്യമ പുരസ്കാരങ്ങൾ വിതരണം ചെയ്തു

മീഡിയാവൺ ചാനലിനു വേണ്ടി മിഡിൽ ഈസ്റ്റ് എഡിറ്റോറിയൽ ഓപറേഷൻസ് ഹെഡ് എം.സി.എ നാസർ പുരസ്കാരം ഏറ്റുവാങ്ങി.

ഷാർജ ഇന്ത്യൻ അസോസിയേഷന്റെ പ്രഥമ മാധ്യമ പുരസ്കാരങ്ങൾ വിതരണം ചെയ്തു

ഷാർജ ഇന്ത്യൻ അസോസിയേഷൻ ഏർപ്പെടുത്തിയ പ്രഥമ മാധ്യമ പുരസ്കാരങ്ങൾ വിതരണം ചെയ്തു. പ്രവാസി പ്രശ്നങ്ങൾ മുഖ്യധാരയിൽ കൊണ്ടു വരാനും പരിഹാരം ഉറപ്പാക്കാനും ഗൾഫിലെ മാധ്യമ പ്രവർത്തകർ നടത്തുന്ന ശ്രമങ്ങൾ മികച്ചതാണെന്ന് പ്രാസംഗികർ ചൂണ്ടിക്കാട്ടി.

മീഡിയാവൺ ചാനലിനു വേണ്ടി മിഡിൽ ഈസ്റ്റ് എഡിറ്റോറിയൽ ഓപറേഷൻസ് ഹെഡ് എം.സി.എ നാസർ പുരസ്കാരം ഏറ്റുവാങ്ങി.
ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻറ് ഇ. പി ജോൺസൻ പുരസ്കാരം കൈമാറി. പ്രവാസി പ്രശ്നങ്ങളെ ആസ്പദമാക്കി 'വീക്കെൻഡ് അറേബ്യ'യിലൂടെ നൽകിയ റിപ്പോർട്ടുകൾക്കാണ് പുരസ്കാരം.

ജൂറിയുടെ പ്രത്യേക പരാമർശം ലഭിച്ച ഗൾഫ് മാധ്യമം' യു.എ.ഇ ബ്യൂറോ ചീഫ് സവാദ് റഹ്മാൻ, ഹിറ്റ് എഫ്.എം റേഡിയോ ന്യൂസ്
വിഭാഗത്തിലെ ഷാബു കിളിത്തട്ടിൽ, മാതൃഭൂമി ലേഖകൻ ഇ.ടി പ്രകാശ്
എന്നിവരും പുരസ്കാരം സ്വീകരിച്ചു. കാൽലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് അവാർഡ്.

അസോസിയേഷൻ ജന. സെക്രട്ടറി അബ്ദുല്ല മല്ലശ്ശേരി, ആക്റ്റിങ് ട്രഷറർ സാബു ജോൺ, വൈസ് പ്രസിഡൻറ് മുഹമ്മദ് ജാബിർ, ജോ. സെക്രട്ടറി സന്തോഷ് കെ നായർ എന്നിവരും അവാർഡ് വിതരണ ചടങ്ങിൽ സന്നിഹിതരായിരുന്നു. ത്വയ്യിബ് ചേറ്റുവ അധ്യക്ഷത വഹിച്ചു.

എണ്ണമറ്റ എൻട്രികളിൽ നിന്ന് സ്വതന്ത്ര വിലയിരുത്തലുകളിലൂടെയാണ്
ജേതാക്കളെ കണ്ടെത്തിയതെന്ന് ജൂറി അംഗം ഭാസ്കർ രാജ്
അറിയിച്ചു. അസോസിയേഷൻ വനിതാ വിഭാഗം ഒരുക്കിയ ചിത്രീകരണവും കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.