LiveTV

Live

Saudi Arabia

പുതിയ വിസയിലെത്തുന്ന വീട്ടുജോലിക്കാര്‍ക്ക് സൗദിയുടെ പുതിയ മാര്‍ഗരേഖ

ഈ മാസം പതിനഞ്ചു മുതല്‍ പുതിയ സംവിധാനം നിലവില്‍ വരും.

പുതിയ വിസയിലെത്തുന്ന വീട്ടുജോലിക്കാര്‍ക്ക് സൗദിയുടെ പുതിയ മാര്‍ഗരേഖ

പുതിയ വിസയില്‍ സൗദിയിലെത്തുന്ന വേലക്കാരികളുടെ താമസമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പുതിയ വ്യവസ്ഥകള്‍ ഉള്‍കൊള്ളുന്ന മാര്‍ഗ്ഗരേഖ പുറത്തിറക്കി. റിക്രൂട്ട്‌മെന്റ് ഓഫീസുകള്‍ക്ക് നിരവധി ചുമതലകളാണ് തൊഴില്‍-സാമുഹിക വികസന മന്ത്രാലയം പുറത്തിറക്കിയ മാര്‍ഗ്ഗരേഖയിലുള്ളത്.

ഈ മാസം പതിനഞ്ചു മുതല്‍ പുതിയ സംവിധാനം നിലവില്‍ വരും. ഇനി മുതല്‍ വേലക്കാരികള്‍ സ്‌പോണ്‍സര്‍മാരെത്തുന്നത് വരെ വിമാനതാവളങ്ങളില്‍ കാത്തിരിക്കേണ്ടതില്ല. പുതിയ വിസയില്‍ രാജ്യത്തെത്തുന്ന വേലക്കാരികളെ വിമാനതാവളങ്ങളില്‍ നിന്ന് സ്വീകരിക്കുന്നതിന്റേയും താല്‍ക്കാലിക താമസമൊരുക്കുന്നതിന്റേയും ചുമതല റിക്രൂട്ട്‌മെന്റ് ഓഫീസുകള്‍ക്കാണ്.

താല്‍ക്കാലിക അഭയകേന്ദ്രത്തില്‍ നിന്ന് 15 ദിവസത്തിനകം സ്‌പോണ്‍സര്‍മാര്‍ക്ക് കൈമാറണം. റിയാദ് എയര്‍പോര്‍ട്ടിലെത്തുന്ന വേലക്കാരികള്‍ക്കാണ് ആദ്യഘട്ടത്തില്‍ ഈ സൗകര്യം ലഭിക്കുക. താമസിയാതെ മറ്റു വിമാനതാവളങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും.

ഉയര്‍ന്ന ഗുണമേന്മയുള്ള താമസ സൗകര്യം, തൊഴിലുടമയില്‍ നിന്ന് ലഭിക്കുവാനുള്ള ആനുകൂല്ല്യങ്ങളും അവകാശങ്ങളും ഈടാക്കി നല്‍കുക, രാജ്യത്തിന് പുറത്തേക്കും അകത്തേക്കുമുള്ള യാത്ര ക്രമീകരിക്കല്‍, എയര്‍പോര്‍ട്ടുകളില്‍ നിന്ന് താമസ സ്ഥലത്തേക്കുള്ള യാത്രാ സൗകര്യം, താമസ സ്ഥലങ്ങളില്‍ വനിതാ ഉദ്യോഗസ്ഥരെ നിയമിക്കുക തുടങ്ങി നിരവധി ഉത്തരവാദിത്ത്വങ്ങളാണ് റിക്രൂട്ട്‌മെന്റ് ഓഫീസുകള്‍ക്ക് മേല്‍ ചുമതലപ്പെടുത്തിയിട്ടുള്ളത്.