LiveTV

Live

Saudi Arabia

തീര്‍ഥാടകര്‍കര്‍ക്കുള്ള സ്മാര്‍ട്ട് കാര്‍ഡ് പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കും

ഹജ്ജിനെത്തുന്ന ഓരോ തീര്‍ഥാടകന്റേയും നീക്കങ്ങളറിഞ്ഞ് സഹായിക്കാനാണ് സ്മാര്‍ട്ട് കാര്‍ഡ് പദ്ധതി.

തീര്‍ഥാടകര്‍കര്‍ക്കുള്ള സ്മാര്‍ട്ട് കാര്‍ഡ് പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കും

ഹജ്ജ് തീർഥാടകര്‍ക്ക് നീങ്ങേണ്ട ദിശകളും വഴിയും കാണിക്കുന്ന സ്മാര്‍ട്ട് കാര്‍ഡ് പദ്ധതി ഈ വര്‍ഷം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കും. മിനയില്‍ സ്ഥാപിക്കുന്ന പ്രത്യേക ഉപകരണങ്ങൾ വഴിയാണ് സ്മാര്‍ട്ട് കാര്‍ഡ് പദ്ധതി. ഹാജിമാര്‍‌ പ്രയാസത്തിലായാലും കാര്‍ഡ് വഴി തെളിയിക്കും. വിദേശരാജ്യങ്ങളിൽ നിന്നും മിനായിലെത്തുന്ന കാല്‍ ലക്ഷം ഹാജിമാരിലാകും പരീക്ഷണം.

ഹജ്ജിനെത്തുന്ന ഓരോ തീര്‍ഥാടകന്റേയും നീക്കങ്ങളറിഞ്ഞ് സഹായിക്കാനാണ് സ്മാര്‍ട്ട് കാര്‍ഡ് പദ്ധതി. തീര്‍ഥാടകന്റെ മുഴുവന്‍ വിവരങ്ങളും ആരോഗ്യ വിശദാംശങ്ങളും കാര്‍ഡിലുണ്ടാകും. എവിടെയെങ്കിലും കുടുങ്ങിപ്പോയാല്‍ ട്രാക്ക് ചെയ്യാനും സ്മാര്‌ട്ട് കാര്‍ഡ് വഴി ട്രാക്ക് ചെയ്ത് സഹായമെത്തിക്കാനാകും.

മിനായിൽ സ്ഥാപിക്കുന്ന കൺട്രോൾ റൂം വഴിയാണ് പദ്ധതി പ്രവർത്തിപ്പിക്കുക. കാര്‍ഡുകള്‍ ഒരു റീചാര്‍ജും കൂടാതെ ആറു മാസം പ്രവര്‍ത്തിക്കും. വിദേശ രാജ്യങ്ങളിൽനിന്നുള്ള 25000 ഹാജിമാരെ ആണ് ഈ വർഷം പദ്ധതി ലക്ഷ്യമിടുന്നത്. ആദ്യ ഘട്ടത്തിൽ മിനായിൽ മാത്രമാണ് പദ്ധതി. വിജയകരമായാല്‍ പദ്ധതി മുഴുവന്‍ ഹജ്ജ് മേഖലയിലേക്കും പദ്ധതി വ്യാപിപ്പിക്കും.

ഹജ്ജിനെത്തുന്നവരില്‍ ഭൂരിഭാഗവും പ്രായമേറിയവരാണ്. ഇരുപത് ലക്ഷത്തിലേറെ വരുന്ന ഹാജിമാരില്‍ ഏറെപ്പേരെ കാണാതാകാറുമുണ്ട്. അതി വേഗത്തില്‍ ഇവര്‍ നില്‍ക്കുന്ന സ്ഥാനം കണ്ടു പിടിക്കാനും പുതിയ പദ്ധതി സഹായിക്കും.