LiveTV

Live

Saudi Arabia

ജോലിയും ശമ്പളവുമില്ലാതെ ഒന്നര വര്‍ഷം; സൗദിയില്‍ മലയാളി ഉള്‍പ്പടെ ദുരിത ജീവിതത്തില്‍

പല സുമനുസുകളുടെയും സഹായത്തിലാണ് ഇവര്‍ ഇതുവരെ കഴിഞ്ഞു വന്നത്.

ജോലിയും ശമ്പളവുമില്ലാതെ ഒന്നര വര്‍ഷം; സൗദിയില്‍ മലയാളി ഉള്‍പ്പടെ ദുരിത ജീവിതത്തില്‍

മലയാളി ഉള്‍പ്പെടെ നാലു ഇന്ത്യക്കാര്‍ ഒന്നര വര്‍ഷമായി ശമ്പളവും ജോലിയുമില്ലാതെ സൗദിയില്‍ ദുരിത ജീവിതം നയിക്കുന്നു. സൗദിയിലെ അല്‍ഹസ്സ ഹുഫൂഫിലാണ് സ്‌പോണ്‍സര്‍ സ്ഥാപനം അടച്ചതോടെയാണ് കിടപ്പാടം പോലുമില്ലാതെ നാടണയാന്‍ കഴിയാതെ ഇവര്‍ ദുരിത ജീവിതം നയിക്കുന്നത്.

തൃശ്ശൂര്‍ ഇരിങ്ങാലക്കുട സ്വദേശി ജോര്‍ജ് തോമസും, രണ്ട് തമിഴ്‌നാട് സ്വദേശികളും ഒരു യു.പി സ്വദേശിയുമാണ് രണ്ട് വര്‍ഷത്തിലേറെയായി താമസ രേഖ പോലുമില്ലാതെ ഇവിടെ ദുരിതത്തില്‍ കഴിയുന്നത്. കഴിഞ്ഞ വര്‍ഷം ശമ്പളം മുടങ്ങിയതോടെ ഇവര്‍ ലേബര്‍ കോടതിയെ സമീപിക്കുകയായിരുന്നു.

കേസില്‍ നാട്ടിലേക്ക് കയറ്റി വിടാന്‍ വിധി ആയെങ്കിലും സ്‌പോണ്‍സര്‍ ഹാജരാകവുകയോ തുടര്‍ നടപടി ഉണ്ടാവുകയോ ചെയ്തില്ല. ഇതിനിടെ കേസ് നല്‍കിയതിനെ തുടര്‍ന്ന് താമസ സ്ഥലത്തെ വെള്ളവും വൈദ്യുതിയും സ്‌പോണ്‍സര്‍ വിഛേദിച്ചു.

പല സുമനുസുകളുടെയും സഹായത്തിലാണ് ഇവര്‍ ഇതുവരെ കഴിഞ്ഞു വന്നത്. വിഷയം എംബസിയിലെത്തിച്ച് ഉടന്‍ നാട്ടിലെത്തികാനുള്ള വഴി തേടുകയാണ് ദമ്മാമിലെ സാമൂഹ്യ പ്രവര്‍ത്തകരിപ്പോള്‍.