LiveTV

Live

Saudi Arabia

ഹജ്ജ്: 300 മലയാളി ഹാജിമാര്‍ മദീനയിലെത്തി

ഹജ്ജ്:  300 മലയാളി ഹാജിമാര്‍ മദീനയിലെത്തി

ഈ വര്‍ഷത്തെ ഹജ്ജിനായി സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിലെ മലയാളി ഹാജിമാര്‍ മദീനയിലെത്തി. മുന്നൂറ് തീര്‍ഥാടകരാണ് ആദ്യ സംഘത്തില്‍ ഉള്ളത്. സൌദി പ്രാദേശിക സമയം അഞ്ചരക്കാണ് മലയാളി ഹാജിമാരുടെ ആദ്യ സംഘം ഇറങ്ങിയത്. മലയാളി സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ ഹാജിമാരെ സ്വീകരിച്ചു. പതിവില്‍ നിന്നും വ്യത്യസ്തമായി ആദ്യമായാണ് മദീനയിലേക്ക് മലയാളി ഹാജിമാരെത്തുന്നത്. എട്ടു ദിനം മദീനയില്‍ തങ്ങിയ ശേഷം ഇവര്‍ ഹജ്ജ് കര്‍മങ്ങള്‍ക്കായി മക്കയിലേക്ക് പുറപ്പെടും.