LiveTV

Live

Saudi Arabia

ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ആശ്വാസം; ഹജ്ജ് ചെയ്യാന്‍ ഇനി അഞ്ച് വര്‍ഷം കാത്തിരിക്കേണ്ട

സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഗുണകരം

ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ആശ്വാസം; ഹജ്ജ് ചെയ്യാന്‍ ഇനി അഞ്ച് വര്‍ഷം കാത്തിരിക്കേണ്ട

സൗദിയില്‍ ഹജ്ജ് നിര്‍വ്വഹിക്കാന്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ അഞ്ച് വര്‍ഷം പൂര്‍ത്തീകരിക്കണമെന്ന ചട്ടത്തില്‍ നിബന്ധനകളോടെ ഇളവ് അനുവദിച്ചു. ഒരു തവണ ഹജ്ജ് നിര്‍വ്വഹിച്ച തീര്‍ത്ഥാടകര്‍ വീണ്ടും ഹജ്ജ് നിര്‍വ്വഹിക്കുവാനാണ് അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കണമെന്ന നിബന്ധനയുള്ളത്. പുതിയ ഇളവ് സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഒരുപോലെ ഗുണകരമാകും.

ഒരു തവണ ഹജ്ജ് നിര്‍വ്വഹിച്ച് അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക് മാത്രമേ വീണ്ടും ഹജ്ജ് നിര്‍വ്വഹിക്കുന്നതിന് അനുമതി ലഭിച്ചിരുന്നുള്ളൂ. എന്നാല്‍ വിവിധ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് ഇക്കാര്യത്തില്‍ ഇളവ് ലഭിക്കുമെന്ന് ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു. ആശ്രിതരായി രജിസ്റ്റര്‍ ചെയ്യപ്പെട്ട ഭാര്യ, മകള്‍, സഹോദരി, മാതാവ് എന്നിവര്‍ക്ക് ഒപ്പം മഹറമായി കൊണ്ട് ഹജ്ജ് നിര്‍വ്വഹിക്കുവാന്‍ അഞ്ച് വര്‍ഷം പൂര്‍ത്തീകരിക്കേണ്ടതില്ല. കൂടാതെ മരണപ്പെട്ട മക്കള്‍, മാതാപിതാക്കള്‍, ഭാര്യ, സഹോദരി-സഹോദരന്‍ എന്നിവര്‍ക്ക് വേണ്ടി ഹജ്ജ് നിര്‍വ്വഹിക്കുന്നതിനും അഞ്ച് വര്‍ഷത്തില്‍ നിന്ന് ഇളവ് ലഭിക്കും. ഇവര്‍ക്ക് ഇ-ട്രാക്ക് വഴി തന്നെ ഇളവിന് അപേക്ഷിക്കാവുന്നതാണ്. മറ്റു കാരണങ്ങളാല്‍ വ്യവസ്ഥയില്‍ ഇളവ് ആവശ്യമുള്ള സ്വദേശികള്‍ സിവില്‍ അഫയേഴ്‌സ് വിഭാഗത്തേയും, വിദേശികള്‍ ജവാസാത്ത് ഡയറക്ടറേറ്റിനെയും നേരിട്ട് സമീപിച്ച് ഇളവ് നേടിയശേഷമാണ് ഇ-ട്രാക്ക് വഴി രജിസ്റ്റര്‍ ചെയ്യേണ്ടത്.