LiveTV

Live

Saudi Arabia

‘റോഡ് ടു മക്ക’; വിജയകരമായി മക്ക റൂട്ട് പദ്ധതി

പരീക്ഷണാടിസ്ഥാനത്തിൽ രണ്ട് വർഷം മുമ്പാണ് റോഡ് ടു മക്ക പദ്ധതി ആരംഭിച്ചത്.

‘റോഡ് ടു മക്ക’; വിജയകരമായി മക്ക റൂട്ട് പദ്ധതി

സ്വന്തം നാട്ടിൽ എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കി ആഭ്യന്തര യാത്രക്കാരെപോലെ പുറത്ത് കടക്കാവുന്ന ‘മക്ക റൂട്ട് പദ്ധതി’ വിജയകരമാകുന്നു. കഴിഞ്ഞ വർഷം ജിദ്ദ വിമാനതാവളത്തിലാണ് പരീക്ഷണാർത്ഥം പദ്ധതി ആരംഭിച്ചത്.

ഈ വർഷം അഞ്ച് രാജ്യങ്ങളിലേക്ക് വ്യപിപിച്ച പദ്ധതി വിജയകരമായി പുരോഗമിക്കുകയാണ്. ഹജ്ജ് തീർത്ഥാടകർക്ക് സൌദിയിലേക്ക് പ്രവേശനം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട മുഴുവൻ നടപടിക്രമങ്ങളും അവരവരുടെ രാജ്യത്ത് വെച്ച് തന്നെ പൂർത്തീകരിക്കുന്നതാണ് ‘റോഡ് ടു മക്ക’ പദ്ധതി. ഇത് വഴി സൌദിയിലെ വിമാനതാവളങ്ങളിൽ നിന്ന് നടപടിക്രമങ്ങൾക്ക് കാത്തിരിക്കാതെ തീർത്ഥാടകർക്ക് എളുപ്പത്തിൽ പുറത്തിറങ്ങാനാകും. വിമാനതാവളങ്ങളിലെ തിരക്ക് കുറക്കുകയും ലക്ഷ്യമാണ്.

പരീക്ഷണാടിസ്ഥാനത്തിൽ രണ്ട് വർഷം മുമ്പാണ് റോഡ് ടു മക്ക പദ്ധതി ആരംഭിച്ചത്. ഇന്തോനോഷ്യ, തുനീഷ്യ എന്നീ രാജ്യങ്ങളിലെ തീർത്ഥാടകർക്കാണ് നേരത്തെ പദ്ധതിയുടെ ഗുണം ലഭിച്ചിരുന്നത്. എന്നാൽ പദ്ധതി വൻ വിജയകരമാണെന്ന് മനസ്സിലാക്കി ഈ വർഷം മുതൽ ബംഗ്ലാദേശ്, പാക്കിസ്ഥാൻ, മലേഷ്യ എന്നീ മൂന്ന് രാജ്യങ്ങളിലേക്ക് കൂടി വ്യാപിപ്പിച്ചു. ഇന്ത്യൻ തീർത്ഥാടകരേയും ഈ വർഷം പദ്ധതിയിലുൾപ്പെടുത്താൻ ആലോചനകൾ നടന്നിരുന്നുവെങ്കിലും വിവിധ കാരണങ്ങളാൽ സാധിച്ചില്ല.