LiveTV

Live

Saudi Arabia

ഹജ്ജ്; കഅ്ബാലയത്തിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി

വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇത്ര വിശാലമായ അറ്റകുറ്റപ്പണികള്‍ കഅ്ബയില്‍ നടക്കുന്നത്.

ഹജ്ജ്; കഅ്ബാലയത്തിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി

ഹജ്ജിനു മുന്നോടിയായി മക്കയില്‍ കഅ്ബാലയത്തിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി. മേല്‍ക്കൂരയും, അകത്തെ നിലവും മാര്‍ബിള്‍ പതിച്ച് പരിഷ്കരിച്ചു. പ്രഖ്യാപിച്ചതിലും രണ്ടു ദിനം മുന്നേയാണ് നിര്‍മാണ പ്രവര്‍ത്തനം പൂര്‍ത്തിയാക്കിയത്.

കഅ്ബയുടെ അകത്തെയും മുകളിലേയും മാര്‍ബിള്‍ മാറ്റല്‍, മുന്‍ വശത്തെ നിലം ശരിയാക്കല്‍, വാതിലുകളുടേയും മരങ്ങളുടേയും അറ്റകുറ്റപ്പണികള്‍ എന്നിവയാണ് പൂര്‍ത്തിയാക്കിയത്. ജൂണ്‍ 17നാരംഭിച്ച ജോലികള്‍ ജൂലൈ എട്ടിനാണ് പൂര്‍ത്തിയേകേണ്ടിയിരുന്നത്. എന്നാല്‍ പ്രഖ്യാപിച്ചതിലും രണ്ട് ദിനം മുന്നേ നിര്‍മാണം പൂര്‍ത്തിയാക്കി.

വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇത്ര വിശാലമായ അറ്റകുറ്റപ്പണികള്‍ കഅ്ബയില്‍ നടക്കുന്നത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ഭാഗങ്ങള്‍ പ്രത്യേകമായി മറച്ചു കെട്ടിയായിരുന്നു ജോലികള്‍. തീര്‍ഥാടകര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിധമായിരുന്നു ജോലികള്‍. പദ്ധതി പൂര്‍ത്തീകരിച്ചതായി പദ്ധതിക്ക് മേല്‍നോട്ടം വഹിച്ച ധന മന്ത്രാലയത്തിന് കീഴിലെ മാനേജ്മെന്റ് ഓഫീസ് അറിയിച്ചു. അത്യാധുനിക സാങ്കേതികവിദ്യയോടെ അന്താരാഷ്ട്ര നിലവാരത്തിലായിരുന്നു പ്രവര്‍ത്തികള്‍.