LiveTV

Live

Saudi Arabia

ഹജ്ജ്; പുണ്യ ഭൂമിയിലേക്കുള്ള തീര്‍ഥാടക പ്രവാഹം തുടരുന്നു

കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ മദീനയിലെത്തുന്ന ഹാജിമാര്‍ ഹജ്ജിന് ശേഷം മക്ക വഴിയാണ് മടങ്ങുക.

ഹജ്ജ്; പുണ്യ ഭൂമിയിലേക്കുള്ള തീര്‍ഥാടക പ്രവാഹം തുടരുന്നു

ഹജ്ജ് കര്‍മങ്ങള്‍ക്കായി മക്ക, മദീന നഗരങ്ങളിലേക്ക് ഹാജിമാരുടെ പ്രവാഹം തുടരുന്നു. ഇന്ത്യയില്‍ നിന്ന് ഇന്നും പത്ത് വിമാനങ്ങളിലായി ഹാജിമാരെത്തും. സ്വകാര്യ ഗ്രൂപ്പുകളിലെത്തിയ മലയാളി ഹാജിമാര്‍ ഉംറ കര്‍മം പൂര്‍ത്തിയാക്കി.

നാലായിരത്തോളം ഹാജിമാരാണ് ഇന്നും മദീനയില്‍ എത്തുക. എട്ടു ദിനമാണ് മദീനയിലെത്തുന്ന ഹാജിമാര്‍ തങ്ങുക. ശേഷം മക്കയിലേക്ക് പോകും. മക്കയിലെത്തിയ സ്വകാര്യ ഗ്രൂപ്പിലെ ഹാജിമാര്‍ ഉംറ നിര്‍വഹിച്ചു. ഇവര്‍ ചരിത്ര സ്ഥലങ്ങളിലെ സന്ദര്‍ശനത്തിന് ശേഷം മദീനാ സന്ദര്‍ശനത്തിന് പുറപ്പെടും.

കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ മദീനയിലെത്തുന്ന ഹാജിമാര്‍ ഹജ്ജിന് ശേഷം മക്ക വഴിയാണ് മടങ്ങുക. ജിദ്ദയിലെത്തുന്നവര്‍ മദീന വഴിയും. വിവിധ ലോക രാജ്യങ്ങളില്‍ നിന്നായി ലക്ഷം പേരെത്തിയതോടെ തിരക്കേറുകയാണ് ഇരു ഹറമിലും.