LiveTV

Live

Saudi Arabia

ഇന്ന് മാത്രം സൗദിയിലെത്തിയത് പതിനായിരത്തോളം തീര്‍ഥാടകര്‍

ലോകത്തെ തിരക്കേറിയ വിമാനത്താവളങ്ങളാവുകയാണ് ജിദ്ദയും മദീനയും.

ഇന്ന് മാത്രം സൗദിയിലെത്തിയത് പതിനായിരത്തോളം തീര്‍ഥാടകര്‍

പതിനായിരത്തോളം ഹാജിമാരാണ് ഇന്നു മാത്രം സൌദിയിലെ ജിദ്ദ-മദീന വിമാനത്താവളങ്ങളിലെത്തിയത്. വരും ദിനങ്ങളില്‍ ഇത് ഇരട്ടിക്കും. ഇതിനനുസരിച്ചുള്ള ക്രമീകരണങ്ങള്‍ വിമാനത്താവളങ്ങളില്‍ ഒരുക്കിയിട്ടുണ്ട്.

ലോകത്തെ തിരക്കേറിയ വിമാനത്താവളങ്ങളാവുകയാണ് ജിദ്ദയും മദീനയും. നാളെ മുതല്‍ ഇരുപതിനായിരത്തിലേറെ പേരെത്തും ഹജ്ജിന്. ഇരുപത് ലക്ഷത്തിലേറെ പേരാണ് ഇത്തവണ ഹജ്ജിനെത്തുക. ജിദ്ദ, മദീന വിമാനത്താവളങ്ങളില്‍ ഹാജിമാരെ സ്വീകരിച്ച് എമിഗ്രഷന്‍ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തായിക്കുന്നുണ്ട്.

സ്വന്തം നാട്ടില്‍ നിന്ന് എമിഗ്രേഷന്‍ പൂര്‍ത്തിയാക്കി അഞ്ച് രാജ്യക്കാര്‍ക്ക് ജിദ്ദ വിമാനത്താവളത്തില്‍ നിന്നും നേരിട്ട് പരിശോധനയില്ലാതെ പുറത്ത് കടക്കാം. പാകിസ്താന്‍, തുനീഷ്യ, ഇന്തോനേഷ്യ, ബംഗ്ലാദേശ്, മലേഷ്യ രാജ്യക്കാര്‍ക്കാണ് ഈ സൌകര്യം.

രോഗ പ്രതിരോധ കുത്തിവെപ്പ് പരിശോധയും വിമാനത്താവളങ്ങളിലുണ്ട്. തൊണ്ണൂറായിരം വിമാന സര്‍വീസുകളാണ് ഒന്നേകാല്‍ മാസത്തിനകം ഹാജിമാരെയും വഹിച്ച് ജിദ്ദ-മദീന വിമാനത്താവളങ്ങളിലെത്തുക. തീര്‍ഥാടകരുടെ ലഗേജുകള്‍ നേരിട്ട് താമസ സ്ഥലത്തെത്തിക്കുന്നതിനാല്‍ എളുപ്പം പുറത്ത് കടക്കാം ഹാജിമാര്‍ക്ക്.