LiveTV

Live

Saudi Arabia

ആദ്യ മലയാളി ഹജ്ജ് തീര്‍ഥാടക സംഘം മക്കയിലെത്തി

കേരള ഹജ്ജ് കമ്മിറ്റിക്ക് കീഴിലെ ഹാജിമാര്‍ ഞായറാഴ്ച മദീനയിലെത്തും.

ആദ്യ മലയാളി ഹജ്ജ് തീര്‍ഥാടക സംഘം മക്കയിലെത്തി

ഹജ്ജിനായി ആദ്യ മലയാളി സംഘവും മക്കയിലെത്തി. സ്വകാര്യ ഗ്രൂപ്പ് വഴിയുള്ള ഹജ്ജ് തീര്‍ഥാടകരാണ് കരിപ്പൂരില്‍ നിന്നും സ്പൈസ് ജെറ്റില്‍ മക്കയിലെത്തിയത്. ആദ്യമായെത്തിയ അമ്പത്തൊന്ന് അംഗ മലയാളി സംഘത്തെ സന്നദ്ധ പ്രവര്‍ത്തകര്‍ ചേര്‍ന്ന് സ്വീകരിച്ചു. കേരള ഹജ്ജ് കമ്മിറ്റിക്ക് കീഴിലെ ഹാജിമാര്‍ ഞായറാഴ്ച മദീനയിലെത്തും.

സൌദി സമയം രാവിലെ എട്ട് മണിക്കാണ് ഹാജിമാര്‍ മക്കയിലെത്തിയത്. ഈ വര്‍ഷത്തെ ഹജ്ജിന് ആദ്യമെത്തുന്ന മലയാളി സംഘമാണിത്. സ്വകാര്യ ഹജ്ജ് ഗ്രൂപ്പായ അല്‍ ഹിന്ദിന് കീഴിലാണ് 51 അംഗ ഹാജിമാരുടെ സംഘമെത്തിയത്. ഊഷ്മളമായ സ്വീകരണമാണ് ഇവര്‍ക്ക് മുതവ്വിഫുമാര്‍ നല്‍കിയത്. കെ.എം.സി.സി വളണ്ടയിര്‍മാരും ഹാജിമാരെ സ്വീകരിക്കാനെത്തി.

35 മുതല്‍ 40 ദിവസങ്ങള്‍ വരെയാണ് ഹാജ്ജിമാര്‍ മക്കയിലും മദീനയിലുമായി തങ്ങുക. ഇത്തവണ 60000 ഹാജിമാരാണ് സ്വകാര്യ ഗ്രൂപ്പിലത്തുക. ഇവരില്‍ 9200 പേരാണ് മലയാളികള്‍. ഉംറ നിര്‍വഹിച്ച ശേഷം ഹാജിമാര്‍ മക്കയിലെ ചരിത്ര ഇടങ്ങള്‍ സന്ദര്‍ശിച്ച് മദീനയിലേക്ക് പുറപ്പെടും. പിന്നീട് ഹജ്ജിനായി മക്കയില്‍ മടങ്ങിയെത്തും.