LiveTV

Live

Saudi Arabia

കുവെെത്തിന്റെ ഹജ്ജ് ക്വാട്ട വര്‍ധിപ്പിച്ച് സൗദി

സീറ്റു വർധിപ്പിച്ച തീരുമാനത്തിന് സൗദിയിലെ കുവൈത്ത് അംബാസിഡര്‍ ശൈഖ് അലി അസ്സബാഹ് സൽമാൻ രാജാവിന് നന്ദി അറിയിച്ചു.

കുവെെത്തിന്റെ ഹജ്ജ് ക്വാട്ട വര്‍ധിപ്പിച്ച് സൗദി

ഹജ്ജ് ക്വാട്ട വർധിപ്പിക്കണമെന്ന കുവൈത്തിന്റെ ആവശ്യം സൗദി അറേബ്യ അംഗീകരിച്ചു. 1500 സീറ്റാണ് വർധിപ്പിച്ചത്. കഴിഞ്ഞ വർഷം ഒമ്പതിനായിരം പേർക്കാണ് കുവൈത്തിൽ നിന്നു ഹജ്ജിനു പോകാൻ അനുമതി ഉണ്ടായിരുന്നത്. സീറ്റു വർധിപ്പിച്ച തീരുമാനത്തിന് സൗദിയിലെ കുവൈത്ത് അംബാസിഡര്‍ ശൈഖ് അലി അസ്സബാഹ് സൽമാൻ രാജാവിന് നന്ദി അറിയിച്ചു. നടപടി ക്രമങ്ങള്‍ക്ക് പൂർണ പിന്തുണയും സഹകരണവും നല്‍കിയ സൗദി ഹജ്ജ് ഉംറ കാര്യ മന്ത്രി ഡോ. മുഹമ്മദ് ബിന്‍തിനോടും അദ്ദേഹം കടപ്പാട് അറിയിച്ചു.