LiveTV

Live

Saudi Arabia

ഹജ്ജ്; ബലി കര്‍മത്തിനുള്ള കൂപ്പൺ നിരക്ക് നിശ്ചയിച്ചു

ഇന്ത്യന്‍ ഹാജിമാര്‍ 9150 രൂപയാണ് ബലിക്കായി നല്‍കേണ്ടത്.

ഹജ്ജ്; ബലി കര്‍മത്തിനുള്ള കൂപ്പൺ നിരക്ക് നിശ്ചയിച്ചു

ഈ വര്‍ഷത്തെ ഹജ്ജ് തീർഥാടകർക്കുള്ള ബലി കര്‍മത്തിനുള്ള കൂപ്പൺ നിരക്ക് നാന്നൂറ്റി തൊണ്ണൂറ്റിയാറ് റിയാലായി നിശ്ചയിച്ചു. ഇസ്ലാമിക് ഡെവലപ്മെൻറ് ബാങ്ക് ആണ് പദ്ധതി നടപ്പിലാക്കുന്നത്. ‌ലോകത്തിൻറെ ഏതു ഭാഗത്തുനിന്നും വിശ്വാസികൾക്ക് ഓൺലൈൻവഴി കൂപ്പണുകൾ വാങ്ങി ബലി കർമ്മം നിർവഹിക്കാൻ സാധിക്കും.

ഹജ്ജിന്‍റെ പ്രധാന കർമ്മമായ ബലിയറുക്കലിന് കൂപ്പണ്‍ ഓണ്‍ലൈനായാണ് ഇത്തവണ. 496 റിയാലാണ് ഒരാടിനുള്ള കുറഞ്ഞ ബലി നിരക്ക്. അല്‍ റാജിഹി ബാങ്ക്, സൗദി പോസ്റ്റ് എന്നീ സ്ഥാപനങ്ങൾ വഴിയും കൂപ്പണുകള്‍ ലഭിക്കും. ഒപ്പം മസ്ജിദുല്‍ ഹറം, ജംറത്ത് എന്നിവങ്ങളിലും പ്രത്യേക കൌണ്ടറുകളുണ്ട്.

ഹജ്ജ് മന്ത്രാലയത്തിന്റെ (www.aadhi.org) വെബ്സൈറ്റ് വഴിയും കൂപ്പൺ ലഭിക്കും. ബലിക്കു പണം വാങ്ങിയ ശേഷവും ബലികർമ്മം പൂർത്തിയാക്കിയ ശേഷവും തീർത്ഥാടകനെ ഇത് സംബന്ധിച്ച വിവരം എസ്.എം.എസ് അറിയിക്കാനും സൌകര്യമുണ്ട്.

ഇന്ത്യന്‍ ഹാജിമാര്‍ 9150 രൂപയാണ് ബലിക്കായി നല്‍കേണ്ടത്. ഇതിന് നേരത്തെ ബുക്ക് ചെയ്തവര്‍ക്കേ അവസരമുണ്ടാകൂ. ബലി മൃഗങ്ങളുടെ ആരോഗ്യ നില പരിശോധനക്കും വിപുലമായ സൌകര്യമാണുള്ളത്.