LiveTV

Live

Saudi Arabia

സൗദി ആഭ്യന്തര ഹജ്ജ് തീര്‍ത്ഥാടകര്‍ക്കുള്ള രജിസ്‌ട്രേഷന്‍ നാളെ മുതല്‍

നൂറ്റി തൊണ്ണൂറ് സര്‍വ്വീസ് കമ്പനികള്‍ക്ക് കീഴിലാണ് ഈ വര്‍ഷത്തെ ആഭ്യന്തര ഹജ്ജ് സേവനങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.

സൗദി ആഭ്യന്തര ഹജ്ജ് തീര്‍ത്ഥാടകര്‍ക്കുള്ള രജിസ്‌ട്രേഷന്‍ നാളെ മുതല്‍

സൗദിയിലെ ആഭ്യന്തര ഹജ്ജ് തീര്‍ത്ഥാടകര്‍ക്കുള്ള രജിസ്‌ട്രേഷന്‍ നാളെ ആരംഭിക്കും. ഹജ്ജ് മന്ത്രാലയത്തിന്റെ വെബ് സൈറ്റ് വഴിയാണ് നടപടികള്‍ പൂര്‍ത്തീകരിക്കേണ്ടത്.

നൂറ്റി തൊണ്ണൂറ് സര്‍വ്വീസ് കമ്പനികള്‍ക്ക് കീഴിലാണ് ഈ വര്‍ഷത്തെ ആഭ്യന്തര ഹജ്ജ് സേവനങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. ദുല്‍ഖഅദ് ഒന്ന് അഥവാ നാളെ രാവിലെ 8 മണി മുതലാണ് ആഭ്യന്തര ഹജ്ജ് തീര്‍ത്ഥാടകര്‍ക്കായുള്ള ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിക്കുക. സൗദി ഹജ്ജ് മന്ത്രാലയത്തിന്റെ വെബ് സൈറ്റ് വഴി ഇംഗ്ലീഷിലും അറബിയിലും രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കാം.

സ്വദേശികളും വിദേശികളും ഉള്‍പ്പെടെ രണ്ട് ലക്ഷത്തി ഇരുപത്തി ഏഴായിരം പേര്‍ക്കാണ് ഈ വര്‍ഷം ഹജ്ജ് ചെയ്യാന്‍ അവസരം ലഭിക്കുക. ഏറ്റവും കുറഞ്ഞ ചിലവില്‍ കൂടുതല്‍ പേര്‍ക്ക് ഹജ്ജ് ചെയ്യാന്‍ അവസരം നല്‍കുമെന്ന പ്രത്യേകതയും ഈ വര്‍ഷമുണ്ട്. 3465 റിയാല്‍ മുതല്‍ 11,905 റിയാല്‍ വരെയുള്ള വിവിധ കാറ്റഗറികള്‍ ഇഷ്ടാനുസരണം തിരഞ്ഞെടുക്കാം.

വിവിധ കാറ്റഗറികള്‍ പരിചയപ്പെടുത്തി കൊണ്ട് കഴിഞ്ഞ റമദാന്‍ മധ്യത്തോടെയാണ് ഇ-ട്രാക്ക് സംവിധാനം പ്രവര്‍ത്തനമാരംഭിച്ചത്. ദുല്‍ഹജ്ജ് ഏഴ് വരെ ഇ-ട്രാക്ക് സംവിധാനം പ്രവര്‍ത്തനം തുടരും.