LiveTV

Live

Saudi Arabia

ഹജ്ജ് സീസണിൽ മക്കയില്‍ പ്രവേശിക്കുന്നതിന് വിദേശികൾക്ക് അനുമതിപത്രം നൽകല്‍ ആരംഭിച്ചു

ഹജ്ജ് സീസണിൽ ജോലി ആവശ്യാർത്ഥം മക്കയില്‍ പ്രവേശിക്കുന്നതിന് വിദേശികൾക്ക് ജവാസാത് ഡയറക്ടറേറ്റാണ് അനുമതിപത്രം നൽകല്‍ ആരംഭിച്ചത്

ഹജ്ജ് സീസണിൽ മക്കയില്‍ പ്രവേശിക്കുന്നതിന് വിദേശികൾക്ക് അനുമതിപത്രം നൽകല്‍ ആരംഭിച്ചു

ഹജ്ജ് സീസണിൽ മക്കയില്‍ പ്രവേശിക്കുന്നതിന് വിദേശികൾക്ക് അനുമതിപത്രം നൽകല്‍ ആരംഭിച്ചു. ഹജ്ജ് സീസൺ പ്രമാണിച്ച് മക്കയിൽ പ്രവേശിക്കുന്നതിൽ നിന്ന് വിദേശികൾക്ക് വിലക്ക് കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് പ്രാബല്യത്തിൽ വന്നത്. ആഗസ്റ്റ് 11 വരെ വിലക്ക് പ്രാബല്യത്തിൽ ഉണ്ടാകും.

ഹജ്ജ് സീസണിൽ ജോലി ആവശ്യാർത്ഥം മക്കയില്‍ പ്രവേശിക്കുന്നതിന് വിദേശികൾക്ക് ജവാസാത് ഡയറക്ടറേറ്റാണ് അനുമതിപത്രം നൽകല്‍ ആരംഭിച്ചത്. സ്വകാര്യ സ്ഥാപനങ്ങൾക്ക് ജവാസാത് ഓൺലൈൻ സേവന പോർട്ടലായ മുഖീം വഴിയാണ് അനുമതിപത്രം ലഭിക്കുക, ഇതിനായി ആവശ്യമായ വിവരങ്ങൾ പൂരിപ്പിച്ച് രേഖകൾ സമർപ്പിക്കണം. ഗാർഹിക തൊഴിലാളികൾക്ക് മക്കയിൽ പ്രവേശിക്കുന്നതിന് അനുമതിപത്രത്തിനു സ്പോൺസർമാർ വെബ്പ്പോർട്ടലായ അബ്ഷിര്‍ വഴിയുമാണ്‌ അപേക്ഷിക്കേണ്ടത്. ഹജ്ജ് കാലത്ത് മക്കയിൽ ജോലികൾ നിർവഹിക്കുന്നതിന് കരാറുകൾ ഒപ്പു വച്ച വ്യാപാരസ്ഥാപനങ്ങളിലെ താൽക്കാലിക തൊഴിലാളികള്‍ക്കും അനുമതിപത്രം ലഭിക്കും. ഏത് വാഹനങ്ങളിലും പ്രവേശിക്കുന്നവർക്ക് വിലക്ക് ബാധകമാണ്. നിയമവിരുദ്ധമായി മക്കയിൽ പ്രവേശിക്കുന്ന വിദേശികളെ തടയുന്നതിന് മക്കയുടെ പ്രവേശന കവാടങ്ങളിൽ ചെക്പോസ്റ്റ് പരിശോധന ആരംഭിച്ചിട്ടുണ്ട്.