LiveTV

Live

Saudi Arabia

ആരോഗ്യ ഇൻഷുറൻസ് കാർഡ് ദുരുപയോഗത്തിനെതിരെ സൗദി

അവധിക്ക് നാട്ടിൽ പോകുമ്പോൾ പല കാർഡുകൾ ഉപയോഗിച്ച് മരുന്നുകൾ വാങ്ങുന്ന തട്ടിപ്പുമുണ്ട്.

ആരോഗ്യ ഇൻഷുറൻസ് കാർഡ് ദുരുപയോഗത്തിനെതിരെ സൗദി

ആരോഗ്യ ഇൻഷുറൻസ് കാർഡുകൾ ദുരുപയോഗം ചെയ്താൽ സൗദിയിൽ ഇഖാമ പുതുക്കാനാവില്ല. ഇൻഷുറൻസ് ദുരുപയോഗം വ്യാപകമായ പശ്ചാത്തലത്തിൽ പിടിക്കപ്പെട്ടാലുണ്ടാകുന്ന പ്രത്യാഘാതം ഗുരുതരമാകും. യഥാർഥ പോളിസി ഉടമക്ക് പകരം ആൾമാറാട്ടത്തിലൂടെ ഇൻഷുറൻസ് ആനുകൂല്യം മറ്റുള്ളവർക്ക് നൽകുന്ന നിരവധി സംഭവങ്ങൾ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്.

ഇൻഷുറൻസ് ഇല്ലാത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും സഹായിക്കാൻ വേണ്ടിയാണ് ഈ നിയമ ലംഘനം. കാർഡ് ഉടമ റിസപ്‌ഷനിലെത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കും. എന്നാൽ ഡോക്ടറുടെ അടുത്തെത്തി ചികിത്സ നേടുന്നത് ബന്ധുവോ സുഹൃത്തോ ആയിരിക്കും.

അവധിക്ക് നാട്ടിൽ പോകുമ്പോൾ പല കാർഡുകൾ ഉപയോഗിച്ച് മരുന്നുകൾ വാങ്ങുന്ന തട്ടിപ്പുമുണ്ട്. ചികിത്സക്കെത്തുമ്പോൾ ഫോട്ടോ പതിച്ച രേഖയായ ഇഖാമ നിർബന്ധമാണെന്ന് നിയമ മുണ്ടെങ്കിലും പലപ്പോഴും ഇഖാമയിൽ കാണുന്ന പഴയ ഫോട്ടോ നോക്കി ആളെ തിരിച്ചറിയാനാകുന്നില്ലെന്ന സാഹചര്യം മുതലെടുത്താണ് തട്ടിപ്പ്. ദുരുപയോഗം പിടിക്കപ്പെട്ടാല്‍ കൗൺസിൽ ഓഫ് കോ-ഓപ്പറേറ്റീവ് ഇൻഷുറൻസ് ആ പോളിസി ഉടമയ്ക്ക് ശാശ്വതമായ വിലക്കേർപ്പെടുത്തും. ഇതോടെ താമസരേഖ അഥവാ ഇഖാമ പുതുക്കലിനേയും ബാധിക്കും.