LiveTV

Live

Saudi Arabia

സൗദിയിലേക്ക് വീണ്ടും ഹൂതികളുടെ ഡ്രോണ്‍ ആക്രമണം

ജനവാസകേന്ദ്രം ലക്ഷ്യമാക്കിയെത്തിയ ഡ്രോണുകളെ സൗദി സഖ്യസേനയുടെ വ്യോമപ്രതിരോധ സംവിധാനം തകർത്തു.

സൗദിയിലേക്ക് വീണ്ടും ഹൂതികളുടെ ഡ്രോണ്‍ ആക്രമണം

സൗദിയിലെ ജിസാനിലേക്കും അബഹയിലേക്കും വീണ്ടും ഹൂതി ഡ്രോൺ ആക്രമണം. ജനവാസകേന്ദ്രം ലക്ഷ്യമാക്കിയെത്തിയ ഡ്രോണുകളെ സൗദി സഖ്യസേനയുടെ വ്യോമപ്രതിരോധ സംവിധാനം തകർത്തു. ഇതിനിടെ ഹൂതികൾ സ്ഥാപിച്ച കുഴിബോംബ് പൊട്ടിത്തെറിച്ച് യമനിലെ അൽ ജൗഫ് പ്രവിശ്യയിൽ കുട്ടി ഉൾപെടെ മൂന്നു പേർ മരിച്ചു.

സ്ഫോടക വസ്തു നിറച്ച ഡ്രോണാണ് ഹൂതികൾ യമനിലെ സൻആയിൽ നിന്ന് ജീസാനിലേക്ക് തൊടുത്തതെന്ന് സഖ്യസേന വക്താവ് കേണൽ തുർക്കി അൽ മാലികി പറഞ്ഞു. അബഹ ലക്ഷ്യമാക്കി ഡ്രോൺ ആക്രമണമുണ്ടായത്ഇന്നലെ അര്‍ധ രാത്രിയാണ്.

കഴിഞ്ഞ ദിവസം സൗദിക്ക് നേരെ നടത്തിയ ആക്രമണം യമനില്‍ വെച്ച് തന്നെ സഖ്യസേന വിഫലമാക്കിയിരുന്നു. ഹൂതികൾ സ്ഥാപിച്ച കുഴിബോംബ് പൊട്ടിത്തെറിച്ച് യമനിലെ അൽ ജൗഫ് പ്രവിശ്യയിൽ കുട്ടി ഉൾപെടെ മൂന്നു പേർമരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ഒരാൾക്കു പരിക്കേറ്റു.

സൻആയിൽ ഹൂതികളുടെ കേന്ദ്രങ്ങൾക്കു നേരെ സഖ്യസേന നടപടി ശക്തമാണ്. ജൂണ്‍ മാസത്തില്‍ മാത്രം പതിനഞ്ചിലേറെ ഡ്രോണ്‍, മിസൈലാക്രമണങ്ങളാണ് സൌദിക്ക് നേരെയുണ്ടായത്. ഹൂതി ആക്രമണങ്ങളിൽ 33 പേർക്ക് പരിക്കേൽക്കുകയും ഒരു സിറിയൻ പൗരൻ മരിക്കുകയും ചെയ്തിരുന്നു.